ഇരട്ടത്താപ്പ് വീണ്ടും; ഇന്ത്യയെ പ്രകോപിപ്പിച്ച അമേരിക്ക റഷ്യയുമായി വൻ വ്യാപാര ഡീലിന്, ഐസ്ബ്രേക്കർ കപ്പലും വാങ്ങും, ഇന്ത്യയ്ക്ക് ഇരട്ടപ്രഹരം

റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയ്ക്ക് 25% പിഴയടക്കം മൊത്തം 50% തീരുവ ചുമത്തിയ അമേരിക്ക, അതേ റഷ്യയുമായി വമ്പൻ വ്യാപാര ഡീലിന് ഒരുങ്ങുന്നു. യുക്രെയ്ൻ-റഷ്യ സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്നതിനോട് അനുബന്ധിച്ചാണ് യുഎസ്, റഷ്യ അധികൃതർ തമ്മിൽ വ്യാപാര ചർച്ചകളിലേക്കും കടന്നത്. റഷ്യയെ വെടിനിർത്തൽ ഉടമ്പടിക്ക് പ്രോത്സാഹിപ്പിക്കുക കൂടിയാണ് ഇതിലൂടെ ട്രംപ് ഭരണകൂടം ഉന്നംവയ്ക്കുന്നത്.റഷ്യ-യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് 2022ൽ റഷ്യയിൽനിന്ന് പ്രവർത്തനം അവസാനിപ്പിച്ച് മടങ്ങിയ അമേരിക്കൻ പ്രകൃതിവാതക കമ്പനി എക്സൺ മൊബീൽ റഷ്യയിലേക്ക് തിരിച്ചെത്തുന്നതും ചർച്ചയായെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. യുദ്ധത്തെ തുടർന്ന് 2022 മുതൽ റഷ്യ നേരിടുന്ന ഉപരോധങ്ങളിൽ അയവുവരുത്തുന്നതും ട്രംപ് ഭരണകൂടം പരിഗണിച്ചിരുന്നു. ഇതിന്റെ ഭാഗമായി, എൽഎൻജി പദ്ധതികൾക്കാവശ്യമുള്ള സാങ്കേതിക ഉപകരണങ്ങൾ റഷ്യ അമേരിക്കയിൽ നിന്ന് വാങ്ങും.യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഈ മാസത്തിന്റെ തുടക്കത്തിൽ റഷ്യ സന്ദർശിപ്പോഴായിരുന്നു ചർച്ചകൾ. അദ്ദേഹം റഷ്യൻ പ്രസിഡന്റ് പുട്ടിനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. തുടർന്ന്, ഓഗസ്റ്റ് 15ന് അലാസ്കയിൽ നടന്ന ട്രംപ്-പുട്ടിൻ കൂടിക്കാഴ്ചയിലും വ്യാപാര ചർച്ച നടന്നുവെന്നാണ് സൂചനകൾ. റഷ്യൻ ചൈനീസ് ടെക് കമ്പനികളുടെ സ്വാധീനം കുറയ്ക്കാനും അമേരിക്കൻ കമ്പനികളുടെ സാന്നിധ്യം ഉയർത്താനും ട്രംപ് ഭരണകൂടം ശ്രമിക്കുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.ഭവന വായ്പാ അപേക്ഷയിൽ തെറ്റായ വിവരങ്ങൾ ‘മനഃപൂർവം’ നൽകിയെന്ന റിപ്പോർട്ടിനെ തുടർന്ന് യുഎസ് ഫെഡറൽ റിസർവ് ഗവർണർ ലിസ കുക്കിനെ പദവിയിൽ നിന്ന് പുറത്താക്കുന്നതായി ട്രംപ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. യുഎസ് ഫെഡ് ഗവർണർ ആകുന്ന ആദ്യ ബ്ലാക്ക് അമേരിക്കൻ വംശജയാണ് ലിസ. തന്നെ പുറത്താക്കാൻ ട്രംപിന് അധികാരമില്ലെന്നും തനിക്കെതിരെ ആരോപണങ്ങളില്ലെന്നും ലിസ പ്രതികരിച്ചിട്ടുണ്ട്. ട്രംപിനെ കോടതി കയറ്റുമെന്നും ലിസ പറഞ്ഞു.
Source link