കണക്കുകൾ കടത്തിവെട്ടി യുഎസിന്റെ ജിഡിപിക്കുതിപ്പ്; ഇന്ത്യയുടെ കണക്ക് ഇന്നറിയാം, കരകയറാൻ ഓഹരി, കത്തിക്കയറി സ്വർണം റെക്കോർഡിലേക്ക്

യുഎസ് പ്രസിഡന്റ് ആയി ഡോണൾഡ് ട്രംപ് രണ്ടാമതും ചുമതലയേറ്റ ശേഷമുള്ള ആദ്യപാദമായ ജനുവരി-മാർച്ചിൽ നെഗറ്റീവിലേക്ക് കൂപ്പുകുത്തിയ യുഎസ് ജിഡിപി വളർച്ചനിരക്ക്, രണ്ടാംപാദത്തിൽ നടത്തിയത് വൻ കുതിച്ചുകയറ്റം. ഏപ്രിൽ-ജൂണിൽ 3.3 ശതമാനമാണ് യുഎസ് വളർന്നത്. നേരത്തേ വിലയിരുത്തിയ 3 ശതമാനത്തേക്കാൾ മുന്നേറ്റം. ജനുവരി-മാർച്ചിൽ വളർച്ച നെഗറ്റീവ് 0.5 ശതമാനത്തിലേക്ക് വീണത് ട്രംപിന് കനത്ത അടിയായിരുന്നെങ്കിലും അത് മുൻ പ്രസിഡന്റ് ജോ ബൈഡന്റെ നയങ്ങൾ കൊണ്ടുണ്ടായ തിരിച്ചടിയാണെന്ന് പഴിചാരി ട്രംപ് രംഗത്തെത്തിയിരുന്നു.ഡൗ ജോൺസ് ഉൾപ്പെടെ വിലയിരുത്തിയ 3.1 ശതമാനത്തെയും മറികടന്ന വളർച്ചയാണ് കഴിഞ്ഞപാദത്തിലേത്. ഇത് ട്രംപിന് വലിയ ആശ്വാസമായെന്നു മാത്രമല്ല, വിമർശകർക്കുമുന്നിൽ അദ്ദേഹത്തിന്റെ കരുത്ത് കൂട്ടുകയും ചെയ്തിട്ടുണ്ട്. ഉപഭോക്തൃച്ചെലവുകൾ (കൺസ്യൂമർ സ്പെൻഡിങ്) 1.4 ശതമാനം പ്രതീക്ഷിച്ചിടത്ത് 1.6 ശതമാനമായതും ട്രംപിന് കരുത്തായി. അതേസമയം, ട്രംപിന്റെ താരിഫ് നയങ്ങളുടെ പശ്ചാത്തലത്തിൽ യുഎസിലേക്കുള്ള ഇറക്കുമതി ജൂൺപാദത്തിൽ 29.8% ഇടിഞ്ഞു. യുഎസിൽ നിന്നുള്ള കയറ്റുമതി 1.3 ശതമാനവും കുറഞ്ഞിട്ടുണ്ട്.മോദി-ഷി കൂടിക്കാഴ്ച ഞായറാഴ്ച?∙ താരിഫ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കയറ്റുമതി മേഖലയ്ക്കായി 25,000 കോടി രൂപയുടെ താൽക്കാലിക രക്ഷാപ്പാക്കേജ് കേന്ദ്രം അവതരിപ്പിച്ചേക്കുമെന്നു സൂചനകളുണ്ട്. എംഎസ്എംഇകൾക്കായിരിക്കും കൂടുതൽ ഊന്നൽ.
Source link