INDIA

ചുങ്കപ്പേടി വിതച്ച് ട്രംപ്; ഓഹരികളിൽ കൂട്ടക്കുരുതി, രൂപയും വീണു, ക്രിപ്റ്റോയ്ക്കും വമ്പൻ ഇടിവ്


കൊച്ചി ∙ ഓഹരി വിപണിയിൽ കൂട്ടക്കുരുതി. കറൻസി വിപണിയിൽ രൂപയ്‌ക്കു കനത്ത തകർച്ച. ബിറ്റ്‌കോയിൻ ഉൾപ്പെടെ ക്രിപ്‌റ്റോകറൻസികൾക്കു ഭീമമായ വിലയിടിവ്. സുരക്ഷിത നിക്ഷേപമെന്നു കരുതപ്പെടുന്ന സ്വർണത്തിനും വിലത്തകർച്ച. സർവ വിപണികളിലും കനത്ത നാശനഷ്‌ടങ്ങൾക്കിടയാക്കിയത് ഇറക്കുമതിച്ചുങ്കം സംബന്ധിച്ചു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടിലെ കാർക്കശ്യമാണ്. മെക്സിക്കോ, കാനഡ എന്നിവിടങ്ങളിൽനിന്നുള്ള ഇറക്കുമതിക്ക് 25% തീരുവയും ചൈനീസ് ഉൽപന്നങ്ങൾക്കു 10% അധിക തീരുവയും ഈടാക്കാനുള്ള തീരുമാനം നാലിനു പ്രാബല്യത്തിൽ വരുമെന്നാണു ട്രംപിന്റെ അറിയിപ്പ്.ഓഹരി വിപണിയിൽ സെൻസെക്‌സ് 1414.33 പോയിന്റും നിഫ്‌റ്റി 420.35 പോയിന്റും താഴ്‌ന്നപ്പോൾ നിക്ഷേപകരുടെ ആസ്‌തി മൂല്യത്തിലുണ്ടായ നഷ്‌ടം 9 ലക്ഷം കോടി രൂപയാണ്. യുഎസ് വിപണിയിൽ എൻവിഡിയ ഓഹരിയിലുണ്ടായ ഇടിവിന്റെ പ്രത്യാഘാതം ഇന്ത്യൻ വിപണിയിലെ ഐടി ഓഹരികളിൽ 4% വരെ ഇടിവിന് ഇടയാക്കി. സെൻസെക്‌സ് 73,198.10 പോയിന്റിലാണ് അവസാനിച്ചത്; നിഫ്‌റ്റി 22,124.70 പോയിന്റിലും.സ്വർണം: 480 രൂപ കുറഞ്ഞു


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button