ബാങ്കിങ്, ഫിനാൻസ് പിന്തുണയിൽ പിടിച്ചു നിന്ന് ഇന്ത്യൻ വിപണി

എഫ്&ഓ ക്ളോസിങ് ദിനത്തിൽ ബാങ്കിങ്, ഫിനാൻസ് സെക്ടറുകളുടെ പിന്തുണയിൽ മുൻനിര സൂചികകൾ നഷ്ടമൊഴിവാക്കിയെങ്കിലും വില്പന സമ്മർദ്ധത്തിൽ ഇന്ത്യൻ വിപണിയിൽ ഇന്നും നഷ്ടം സംഭവിച്ചു. എൻവിഡിയയുടെ പ്രതീക്ഷ മറികടന്ന റിസൾട്ട് ഇന്ന് ഏഷ്യൻ വിപണിയിൽ കാര്യമായ ചലനം സൃഷ്ടിക്കാതെ പോയതും ട്രംപിന്റെ തുടർ താരിഫ് പ്രഖ്യാപനങ്ങളും എഫ്&ഓ ക്ളോസിങ് സമ്മർദ്ദങ്ങളും ഇന്ത്യൻ വിപണിക്ക് ക്ഷീണമേകി. ഏഷ്യൻ വിപണികൾ മിക്സഡ് ക്ളോസിങ് നടത്തിയപ്പോൾ ട്രംപ് താരിഫ് കെണിയിൽപ്പെട്ട യൂറോപ്യൻ വിപണി നഷ്ടത്തിലാണ് ഇന്ന് വ്യാപാരം തുടരുന്നത്. എൻവിഡിയ റിസൾട്ടിന്റെ ആവേശത്തിൽ അമേരിക്കൻ ഫ്യൂച്ചറുകൾ നേട്ടത്തിൽ വ്യാപാരം തുടരുന്നത് നാളെ ഇന്ത്യൻ ഐടിക്ക് പ്രതീക്ഷയാണ്.ആർബിഐ സർക്കുലർഅൾട്രാ ടെക്ക് കേബിൾ അൾട്രാടെക്ക് സിമന്റ് ലിമിറ്റഡ് 1800 കോടി രൂപ മുതൽമുടക്കിൽ ഗുജറാത്തിലെ ബറൂച്ചിൽ കേബിളുകളും വയറുകളും നിർമിക്കുന്ന ഫാക്ടറി സ്ഥാപിക്കുന്ന വാർത്ത ഓഹരിക്ക് ഇന്ന് 5% വരെ തിരുത്തൽ നൽകി. ഓഹരി 10,447 രൂപയിലാണ് ക്ളോസ് ചെയ്തത്.
Source link