INDIA
അമേരിക്കൻ വിപണി വീഴ്ച, താരിഫ് ചർച്ചകൾ, ഇവി പോളിസി, എംഎസ് സിഐ റീജിഗ്ഗ്, ഇന്ത്യൻ വിപണിയിൽ ഇനിയും തകർച്ചയോ?

അമേരിക്കൻ താരിഫ് ഭീഷണിയിൽ തുടർച്ചയായ രണ്ടാമത്തെ ആഴ്ചയിലും ഇന്ത്യൻ വിപണി മുന്നേറാനാകാതെ നഷ്ടം കുറിച്ചു. ഐടി, ഫാർമ, ഓട്ടോ സെക്ടറുകളുടെ വീഴ്ചകളാണ് ഇന്ത്യൻ വിപണിക്ക് കഴിഞ്ഞ ആഴ്ചയിൽ നിർണായകമായത്. സർവീസ് പിഎംഐ ഡേറ്റയിലെ വീഴ്ചയെ തുടർന്ന് വെള്ളിയാഴ്ച അമേരിക്കൻ വിപണി 2025ലെ ഏറ്റവും വലിയ തിരുത്തൽ നേരിട്ടത് തിങ്കളാഴ്ച ഏഷ്യൻ വിപണികളുടെ ഓപ്പണിങ് നിരക്കുകളെ സ്വാധീനിക്കും. മുൻആഴ്ചയിൽ 22929 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി 22795 പോയിന്റിലാണ് വെള്ളിയാഴ്ച ക്ളോസ് ചെയ്തത്. സെൻസെക്സ് 75311 പോയിന്റിലേക്കും ഇറങ്ങി. ഐടി, ഫാർമ, എഫ്എംസിജി, ഓട്ടോ സെക്ടറുകൾ കഴിഞ്ഞ ആഴ്ച്ചയിൽ 2%ൽ കൂടുതൽ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ജിയോ നിഫ്റ്റി-50യിൽ ഇനിയും തകരുമോ ഇന്ത്യൻ ഐടി?
Source link