ഓഹരി വിപണിയിൽ പുരുഷന്മാരേക്കാൾ സ്ത്രീകൾ നേട്ടം കൊയ്യുന്നതെന്തുകൊണ്ട്? അവർക്ക് മനകട്ടി കൂടുതലോ?

പുരുഷന്മാർ മാത്രമേ ഓഹരി വിപണിയിൽ നിന്ന് നേട്ടമെടുക്കുന്നുള്ളൂ എന്നൊരു ചിന്താഗതി പൊതുവെ ഉണ്ട്. സ്ത്രീകൾക്ക് ഓഹരി നിക്ഷേപമോ, വ്യാപാരമോ പറ്റില്ലെന്നാണ് സമൂഹത്തിന്റെ പൊതുവെയുള്ള തോന്നൽ. എന്നാൽ ഓഹരി വിപണിയിലേക്ക് വരുമ്പോൾ ഇതെല്ലാം തെറ്റാണെന്ന് കണക്കുകൾ കാണിക്കുന്നു.സ്ത്രീകളാണ് പല മാനദണ്ഡങ്ങളിലും പുരുഷന്മാരേക്കാൾ മെച്ചം എന്നാണ് അമേരിക്കയിലെയും ഇന്ത്യയിലെയും ലോകത്തിലെ മറ്റു രാജ്യങ്ങളിലും നടത്തിയ പഠനങ്ങൾ കാണിക്കുന്നത്. സാമ്പത്തിക കാര്യങ്ങൾ സ്ത്രീകൾ കൈകാര്യം ചെയ്യുന്ന രീതി വ്യത്യസ്തമാണോ? എങ്ങനെയാണ് കൂടുതൽ നേട്ടം സ്ത്രീകൾക്ക് ഈ രംഗത്ത് കൈവരിക്കാനാകുന്നത്?പൊതുവെ ഓഹരി വിപണിയിൽ നിന്ന് നേട്ടമെടുക്കണമെങ്കിൽ നിക്ഷേപത്തിന് വളരാൻ ആവശ്യത്തിന് സമയം കൊടുക്കണം. സ്ത്രീകൾക്ക് കൂടുതൽ ക്ഷമയുള്ളതുകൊണ്ട് ഹ്രസ്വ കാലത്തിൽ നിക്ഷേപം താഴ്ന്നു പോയാലും പിന്നീട് അത് നല്ല നേട്ടത്തിലേക്ക് എത്തുന്നത് കാണാം. എന്നാൽ പുരുഷന്മാർ ഹ്രസ്വ കാല നേട്ടങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്നുണ്ട് എന്ന് പഠനങ്ങൾ കാണിക്കുന്നു.മനക്കട്ടി കൂടുതൽ സ്ത്രീകൾക്കോ
Source link