എൻജിനീയറിങ് പഠനശേഷം സിനിമയിലേക്ക്, മൂന്ന് ചിത്രങ്ങൾ മാത്രം; പിന്നീട് സ്വര്‍ണക്കടത്ത് കേസിലെ അറസ്റ്റ്

ബെംഗളൂരു: കന്നഡ യുവനടി രന്യ റാവുവിനെ സ്വർണക്കടത്ത് കേസിൽ ഡയക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് പിടികൂടിയ സംഭവം വലിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നു. ഐ.പി.എസ് ഉദ്യോഗസ്ഥന്റെ മകൾകൂടിയായ രന്യ ബെംഗളൂരു വിമാനത്താവളത്തിൽവെച്ചാണ് പിടിയിലായത്. 14.8 കിലോഗ്രാം സ്വർണമാണിവരിൽനിന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രന്യയുടെ പിതാവിന്റെ പ്രതികരണവും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.കർണാടക പോലീസിലെ മുൻ ഡി.ജി.പി ആയ കെ.രാമചന്ദ്ര റാവുവാണ് രന്യയുടെ പിതാവ്. രന്യയുടെ വിവാഹം നാലുമാസങ്ങൾക്കുമുൻപ് കഴിഞ്ഞതാണെന്നും അതിനുശേഷം കുടുംബവുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞതായാണ് സി.എൻ.ബി.സി പുറത്തുവിട്ടിരിക്കുന്ന വിവരം. രന്യ തെറ്റുചെയ്തിട്ടുണ്ടെങ്കിൽ നിയമം അതിന്റേതായ വഴിക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞതായും അവർ റിപ്പോർട്ട് ചെയ്തു.
Source link