അൽഗോ ട്രേഡിങ് ഇനി ചെറുകിട നിക്ഷേപകർക്കും, എങ്ങനെ നേട്ടമുണ്ടാക്കും?

റീറ്റെയ്ൽ നിക്ഷേപകർക്കും ഓഹരി വിപണിയിൽ കമ്പ്യൂട്ടർ പ്രോഗ്രാമിന്റെ സഹായത്തോടെ ട്രേഡിങ് ചെയ്യാൻ ഉള്ള സംവിധാനം ആയ അൽഗോരിതമിക് ട്രേഡിങിന് ഓഹരി വിപണി റഗുലേറ്റർ ആയ സെബി അനുമതി നൽകി. അൽഗോരിതമിക് ട്രേഡിങ് സംവിധാനം ഉപയോഗിച്ച് ഓഹരി വിപണിയിലെ മാർക്കറ്റ് ഡാറ്റാ വിശകലനം ചെയ്യാനും ട്രേഡിങ്ങിനുള്ള സാധ്യതകൾ മനസിലാക്കാനും മനുഷ്യ സാധ്യമായ വേഗതയേക്കാൾ കമ്പ്യൂട്ടർ പ്രോഗ്രാമിലൂടെ ട്രേഡിങ് ചെയ്യാൻ സാധിക്കും.സാധാരണ നിക്ഷേപകർക്ക് പലപ്പോഴും ഓഹരി വിപണിയിൽ നിന്ന് നേട്ടമുണ്ടാക്കാൻ വിലങ്ങു തടിയാകുന്നത് വൈകാരികമായി ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നത് കാരണമാണ്. ഈ ജോലി കമ്പ്യൂട്ടർ പ്രോഗ്രാമുകൾക്ക് വിട്ടു നൽകി മുൻകൂട്ടി പ്രോഗ്രാം ചെയ്തു വച്ച കണ്ടീഷൻ അടിസ്ഥാനത്തിൽ സ്റ്റോക്ക് ട്രേഡ് ചെയ്യാം. അൽഗോരിതമിക് ട്രേഡിങ് സിസ്റ്റം മനുഷ്യ ഇടപെടൽ കൂടാതെ അതിവേഗം തീരുമാനം എടുക്കാൻ ശേഷിയുള്ളവയാണ്. ആൽഗോകളെ രണ്ടായി തരംതിരിക്കo. വൈറ്റ് ബോക്സ്, ബ്ലാക്ക് ബോക്സ് എന്നിവയാണവ.
Source link