Live ‘തൊഴിലാളികളെ മറക്കരുത്; മന്ത്രിമാർ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ല’; എം.വി.ഗോവിന്ദനും വിമർശനം

കൊല്ലം∙ ആശാ വർക്കർമാരുടെ സമരം നടക്കുമ്പോൾ പിഎസ്‌സി അംഗങ്ങളുടെ ശമ്പളം പരിഷ്കരിച്ചതിൽ സിപിഎം സംസ്ഥാന സമ്മേളനത്തിൽ വിമർശനം. പത്തനംതിട്ടയിൽനിന്നുള്ള പ്രതിനിധി പി.ബി.ഹർഷകുമാറാണ് വിമർശനം ഉന്നയിച്ചത്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മന്ത്രിമാർക്കുമെതിരെയും രൂക്ഷവിമർശനം ഉയർന്നു. പാർട്ടി സെക്രട്ടറി എപ്പോഴും മെറിറ്റും മൂല്യവും പറയുമെന്നും എന്നാൽ സ്ഥാനമാനങ്ങൾ എല്ലാം കണ്ണൂരുകാർക്കെന്നുമായിരുന്നു വിമർശനം. മന്ത്രിമാരുടെ പ്രവർത്തനം മോശമാണെന്നും മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാർ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെന്നും വിമർശനം ഉയർന്നു. നല്ല കാര്യങ്ങൾ വരുമ്പോൾ സർക്കാർ വെള്ളത്തിൽ നഞ്ചു കലക്കും പോലെ ചിലതു ചെയ്യുകയാണെന്നും പ്രതിനിധി കുറ്റപ്പെടുത്തി. വാർഡ് വിഭജനം ഉദ്യോഗസ്ഥരെ ഏൽപിച്ച് ചീത്തപ്പേരുണ്ടാക്കിയെന്നും വിമർശനം ഉയർന്നു.
Source link