INDIA
ഇടിവു തുടർന്ന് ഓഹരി വിപണി

മുംബൈ∙ തുടർച്ചയായ രണ്ടാം ദിനവും ഇടിഞ്ഞ് ഓഹരിവിപണി. ഇന്നു വരാനിരിക്കുന്ന റിസർവ് ബാങ്ക് പണനയ സമിതി(എംപിസി) തീരുമാനവും, വിദേശ നിക്ഷേപകരുടെ വിറ്റൊഴിക്കലുമാണ് വിപണിയിൽ പ്രതിഫലിച്ചത്. നേട്ടത്തോടെ വ്യാപാരം തുടങ്ങിയ സെൻസെക്സ് 213.12 പോയിന്റ് ഇടിഞ്ഞ് 78,058ലാണ് ക്ലോസ് ചെയ്തത്. ബ്ലൂചിപ് ഓഹരികളിൽ വൻതോതിൽ ലാഭമെടുപ്പ് ഉണ്ടായതാണ് കാരണം. നിഫ്റ്റി 92.95 പോയിന്റ് താഴ്ന്ന് 23,603ലും വ്യാപാരം അവസാനിപ്പിച്ചു. രൂപയ്ക്കു വീണ്ടും റെക്കോർഡ് വീഴ്ച
Source link