താരിഫ് യുദ്ധം: തിരിച്ചടിച്ച് ചൈന, നേട്ടമുണ്ടാക്കാനൊരുങ്ങി ഇന്ത്യൻ വിപണി

മെക്സിക്കൻ താരിഫുകളിൽ ഒരു മാസത്തേക്ക് ഇളവ് നൽകിയ നടപടി ഇന്നലെ അമേരിക്കൻ വിപണിയുടെ നഷ്ടം കുറയ്ക്കുകയും, ഫ്യൂച്ചറുകളെ ലാഭത്തിലാക്കുകയും ചെയ്തത് ഇന്ന് ഏഷ്യൻ വിപണിക്ക് മികച്ച തുടക്കം നൽകി. എന്നാൽ ചൈന അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ‘തിരിച്ചു’നികുതി ചുമത്തിയത് അമേരിക്കൻ ഫ്യൂച്ചറുകളെ വീണ്ടും ചുമപ്പണിയിച്ചു. ചൈന- അമേരിക്ക വ്യാപാര യുദ്ധം കനക്കുന്നത് ഇന്ത്യൻ വിപണിക്ക് അനുകൂലമാണെന്ന അനുമാനത്തിൽ ഇന്ത്യൻ വിപണി ഇന്ന് അവസാന മണിക്കൂറിൽ വീണ്ടും കുതിച്ച് മികച്ച ക്ളോസിങ് സ്വന്തമാക്കി. ഇന്ന് 23423 പോയിന്റ് വരെ വീണ നിഫ്റ്റി 23762 പോയിന്റ് വരെ മുന്നേറിയ ശേഷം 23700 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ചത് ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്. സെൻസെക്സ് 1397 പോയിന്റുകൾ മുന്നേറി 78583ൽ ക്ളോസ് ചെയ്തു.ഡോളർ എങ്ങോട്ട് ? വ്യാപാരയുദ്ധം ഉറപ്പിച്ച് ചൈന
Source link