ട്രംപ് താരിഫിൽ വീണ് ലോക വിപണി, ഇന്ത്യൻ വിപണിക്കും നഷ്ടം

ഫെബ്രുവരി ഒന്നു മുതൽ കാനഡക്കും, മെക്‌സികോയ്ക്കുമൊപ്പം ചൈനയ്ക്കും മേൽ അമേരിക്ക അധികനികുതികൾ ചുമത്തിയത് ഏഷ്യൻ വിപണികൾക്കും യൂറോപ്യൻ വിപണിക്കും ഇന്ന് തിരുത്തൽ നൽകി. ജാപ്പനീസ്, കൊറിയൻ വിപണികൾ ഇന്ന് രണ്ടര ശതമാനത്തിന് മുകളിൽ നഷ്ടം കുറിച്ചു. അമേരിക്കൻ ഫ്യൂച്ചറുകളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.ശനിയാഴ്ച ബജറ്റിലെ നികുതിയളവിന്റെ പിൻബലത്തിൽ ലാഭമെടുക്കലിൽ വീഴാതെ രക്ഷപ്പെട്ട ഇന്ത്യൻ വിപണിയും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ആദ്യമണിക്കൂറിൽ തന്നെ 23222 പോയിന്റിലേക്ക് വീണ നിഫ്റ്റി പിന്നീട് തിരിച്ചു വരവ് നടത്തിയെങ്കിലും 23400 പോയിന്റ് പിന്നിടാനായില്ല. അര ശതമാനത്തിൽ താഴെ നഷ്ടമൊതുക്കിയ സെൻസെക്സ് 77186 പോയിന്റില്‍ ക്ളോസ് ചെയ്തു. വീണ്ടും മുന്നേറി ഡോളർ ∙അമേരിക്കയുടെ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റയും ഇന്ന് വരുന്നത് അമേരിക്കൻ വിപണിക്ക് പ്രധാനമാണ്.
Source link