KERALA
അത് ആത്മഹത്യാ ശ്രമമല്ല, ഉറക്കമില്ലായ്മയുടെ ഗുളിക കഴിച്ചത് അമിതമായതാണ്; ഗായിക കല്പനയേക്കുറിച്ച് മകൾ

ഹൈദരാബാദ്: പ്രശസ്ത പിന്നണി ഗായികയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ കൽപ്പന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെത്തുടർന്നാണ് ആശുപത്രിയിലായത് എന്ന റിപ്പോർട്ടുകൾ തള്ളി മകൾ ദയാ പ്രസാദ് പ്രഭാകർ. തന്റെ അമ്മ ആത്മഹത്യക്ക് ശ്രമിച്ചിട്ടില്ലെന്നും മരുന്നുകഴിച്ചത് കൂടിപ്പോയതാണെന്നും അവർ പറഞ്ഞു. മറിച്ചുള്ള പ്രചാരണങ്ങളെ ദയ തള്ളിക്കളയുകയും ചെയ്തു.ബുധനാഴ്ചയാണ് ഗായിക കല്പന രാഘവേന്ദറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമിതമായി ഗുളികകൾ കഴിച്ച് ആത്മഹത്യചെയ്യാൻ ശ്രമിച്ചെന്നായിരുന്നു റിപ്പോർട്ടുകൾ. അയൽക്കാർ വിവരമറിയിച്ചതിനെത്തുടർന്നെത്തിയ പോലീസാണ് ഗായികയെ നിസാം പേട്ടിലെ വീട്ടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടത്. ഗായിക ആത്മഹത്യക്ക് ശ്രമിച്ചെന്നതരത്തിൽ വാർത്തകൾ പ്രചരിച്ചതിനെത്തുടർന്നാണ് മകൾ വ്യക്തതവരുത്തിയത്.
Source link