സര്‍വകലാശാല നിയമഭേദഗതിക്ക് വഴങ്ങി ഗവര്‍ണര്‍; രണ്ടാം ബില്ലിന് മുൻകൂര്‍ അനുമതി

തിരുവനന്തപുരം∙ സര്‍വകലാശാല നിയമ ഭേദഗതി രണ്ടാം ബില്ലിന് മുന്‍കൂര്‍ അനുമതി നല്‍കി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍. കുസാറ്റ്, കെടിയു, മലയാളം സർവകലാശാല നിയമ ഭേദഗതി ബില്ലിനാണു നിയമസഭയിൽ അവതരിപ്പിക്കാൻ മുൻകൂർ അനുമതി നൽകിയത്. നേരത്തേ മുൻകൂർ അനുമതി നൽകാത്തതിനാൽ ഈ ബില്ലിന്‍റെ അവതരണം സർക്കാർ മാറ്റിവെച്ചിരുന്നു. കഴിഞ്ഞ ദിവസം നിയമമന്ത്രി രാജ്ഭവനിലെത്തി ഇത് സംബന്ധിച്ചു ഗവർണർക്ക് വിശദീകരണം നൽകുകയും ചെയ്തു. ഇതിനുപിന്നാലെയാണു ഗവര്‍ണര്‍ രണ്ടാം ബില്ലിന് അനുമതി നൽകിയത്. ഈ മാസം 20നായിരിക്കും ബില്ലിന്‍റെ അവതരണം.ചാൻസലറുടെ അധികാരം വെട്ടിക്കുറക്കുന്നു, പ്രോ ചാൻസലറായ ഉന്നതവിദ്യാഭ്യാസമന്ത്രിക്കു കൂടുതൽ അധികാരം നൽകുന്നു തുടങ്ങിയ പരാതികളാണു ബില്ലിനെതിരെ ഉയർന്നിരുന്നത്. സർവകലാശാലകളെ സിൻഡിക്കറ്റിലെ മേധാവിത്വം ഉപയോഗിച്ചു രാഷ്ട്രീയമായി വരുതിയിലാക്കാനുള്ള ശ്രമമാണു സർവകലാശാലാ നിയമഭേദഗതി ബില്ലിലെന്ന് ആക്ഷേപം ഉയർന്നിരുന്നു.
Source link