INDIA
ബജറ്റിലെ ആശകളും, ആശങ്കളും: ഇന്ത്യൻ വിപണി മുന്നേറ്റ പ്രതീക്ഷയിൽ

വിപണി പ്രതീക്ഷിച്ചിരുന്ന ഷോർട് കവറിങ് ‘ഡീപ് സീക്ക്’ കാരണം ഒരു ദിനം വൈകിയാണെങ്കിലും എത്തിയത് ഇന്ന് ഇന്ത്യൻ വിപണിയിൽ പുതിയ ആവേശം വിതറി. ആർബിഐയുടെ ബോണ്ട് വാങ്ങൽ നടപടിയും, പൊതു മേഖല ബാങ്കുകളുടെ മികച്ച റിസൾട്ടുകളും ബാങ്കിങ് സെക്ടറിൽ വാങ്ങൽ കൊണ്ട് വന്നതാണ് അതിവില്പന സമ്മർദ്ദത്തിൽ വീണു പോയ ഇന്ത്യൻ വിപണിക്ക് അനുകൂലമായത്. ഇന്ന് ആദ്യ മണിക്കൂറിൽ 22857 പോയിന്റ് വരെ വീണ നിഫ്റ്റി പിന്നീട് 23137 പോയിന്റ് വരെ മുന്നേറിയ ശേഷം ലാഭമെടുക്കലിൽ വീണ്ടും വീണു. എങ്കിലും നിഫ്റ്റി 146 പോയിന്റ് നേട്ടത്തിൽ 22976 പോയിന്റിലാണ് ക്ളോസ് ചെയ്തത്. ഒരുവേള ആയിരം പോയിന്റിൽ കൂടുതൽ നേട്ടമുണ്ടാക്കിയ സെൻസെക്സ് 535 പോയിന്റ് നേട്ടത്തിൽ 75901 പോയിന്റിലും ക്‌ളോസ് ചെയ്തു. മുന്നേറി ബാങ്ക് നിഫ്റ്റി ഫെഡ് യോഗം ഇന്ന് മുതൽ
Source link