INDIA

സെബി മേധാവി: അപേക്ഷ ക്ഷണിച്ചു


ന്യൂഡൽഹി∙ സെബി ചെയർപഴ്സൻ മാധബി ബുച്ചിന്റെ സേവനകാലാവധി അവസാനിക്കാനിരിക്കെ പുതിയ മേധാവിയെ നിയമിക്കാനായി കേന്ദ്രം അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 28നാണ് ബുച്ചിന്റെ കാലാവധി അവസാനിക്കുന്നത്. അദാനിയുമായി ബന്ധപ്പെട്ട ഹിൻഡൻബർഗ് റിപ്പോർട്ടിനെത്തുടർന്ന് മാധബി ബുച്ച്  വിവാദത്തിലായിരുന്നു.ബുച്ചിന്റെ കാലാവധി നീട്ടില്ലെന്ന് ഇതോടെ ഉറപ്പായി. 5 വർഷത്തേക്കാണ് പുതിയ ചെയർപഴ്സനെ നിയമിക്കുക. ഫെബ്രുവരി 17 വരെ അപേക്ഷിക്കാം. 5.62 ലക്ഷം രൂപയാണ് പ്രതിമാസ ശമ്പളം.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button