WORLD
‘ഉറങ്ങാൻ കഴിയുന്നില്ല, മാനസിക സംഘർഷം; കേസിൽ കുടുക്കിയതാണ്’: അഭിഭാഷകരുടെ മുന്നിൽ പൊട്ടിക്കരഞ്ഞ് രന്യ

ബെംഗളൂരു ∙ തനിക്ക് ഉറങ്ങാൻ കഴിയുന്നില്ലെന്നും മാനസിക സംഘർഷം അനുഭവപ്പെടുന്നുണ്ടെന്നും സ്വർണക്കടത്ത് കേസിൽ വിമാനത്താവളത്തിൽ നിന്നും പിടിക്കപ്പെട്ട കന്നഡ നടി രന്യ റാവു. സ്വർണക്കടത്ത് കേസില്‍ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് രന്യ വികാരാധീനയായത്. ‘‘എന്തുകൊണ്ട് ഇതില്‍ അകപ്പെട്ടുവെന്നാണ് ചിന്തിച്ചുകൊണ്ടിരിക്കുന്നത്. എന്റെ മനസ് വിമാനത്താവളത്തിലെ ആ ദിവസത്തിലേക്ക് തിരികെ പോകുന്നു. എനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ല. എനിക്ക് മാനസിക സംഘര്‍ഷം അനുഭവപ്പെടുന്നു’’ – കരഞ്ഞുക്കൊണ്ട് രന്യ അഭിഭാഷകരോട് പറഞ്ഞു. കോടതിമുറിയിൽ വച്ചാണ് നടി അഭിഭാഷകരോട് സംസാരിച്ചത്. രന്യ ക്ഷീണിത ആയിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Source link