വീൽചെയർ നൽകിയില്ല; വിമാനത്താവളത്തിൽ മുഖമിടിച്ച് വീണ് വയോധിക, വൈദ്യ സഹായം നിഷേധിച്ചെന്ന് ആരോപണം

ന്യൂഡൽഹി∙ എയർ ഇന്ത്യ വീൽചെയർ നിഷേധിച്ചതിനെ തുടർന്ന് വീണു പരുക്കേറ്റ 82–കാരി ആശുപത്രിയിൽ. ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലാണ് 82–കാരിയായ പസ്രിച രാജിന് മുൻകൂട്ടി ബുക്ക് ചെയ്ത വീൽചെയർ നിഷേധിച്ചത്. മാർച്ച് 4–നാണു സംഭവം. ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കായി ടെർമിനൽ 3–ലേക്ക് നടക്കുന്നതിനിടെയാണ് വയോധിക മുഖമിടിച്ച് വീണത്. തലച്ചോറിൽ രക്തസ്രാവമുണ്ടാകാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ തീവ്ര പരിചരണ വിഭാഗത്തിൽ (ഐസിയു) പ്രവേശിപ്പിച്ചത്. മുൻ സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യയാണ് പസ്രിച.വീൽചെയറിനായി ഒരു മണിക്കൂറിലധികം കാത്തിരുന്നിട്ടും, കിട്ടാതെ വന്നതോടെയാണു മുത്തശ്ശി നടന്നതെന്നു ചെറുമകള്‍ പരുള്‍ കന്‍വാര്‍ പറഞ്ഞു. അൽപസമയം നടന്നതിനുശേഷം എയർ ഇന്ത്യയുടെ പ്രീമിയം കൗണ്ടറിന് സമീപം പസ്രിച വീഴുകയായിരുന്നു. വീണു പരുക്കേറ്റിട്ടും മുത്തശ്ശിക്ക് മതിയായ ചികിത്സ നൽകാൻ വിമാനത്താവള അധികൃതർ തയാറായില്ലെന്നും പരുള്‍ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
Source link