INDIA
ലയൺസ് ക്ലബ്ബ് കൊട്ടാരക്കര – ജിയോജിത് – മനോരമ സമ്പാദ്യം സൗജന്യ ഓഹരി – മ്യൂച്വൽ ഫണ്ട് സെമിനാർ 30ന്

കൊട്ടാരക്കര ലയൺസ് ക്ലബ്ബ്, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്, മനോരമ സമ്പാദ്യം എന്നിവ ചേർന്നു ഓഹരി – മ്യൂച്വൽ ഫണ്ട് ബോധവൽക്കരണ സെമിനാർ നടത്തുന്നു. ജനുവരി 30 നു ഉച്ച കഴിഞ്ഞ് 2.30 മുതൽ 5 മണി വരെയാണ് കൊട്ടാരക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിന് മുൻപിലുള്ള കസ്തൂർബാ മിനി ഹാളിൽ (LIC കോംപ്ലക്സ്)ഹോളിലാണ് സെമിനാർ നടക്കുക. കൊട്ടാരക്കര നഗരസഭ വൈസ് ചെയർമാൻ വനജ രാജീവ് സെമിനാർ ഉദ്ഘാടനം ചെയ്യും. കൊട്ടാരക്കര ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് ടി.ബി ബിജു അദ്ധ്യക്ഷത വഹിക്കും.’ഓഹരിയിലൂടെ എങ്ങനെ മികച്ച വരുമാനം ഉറപ്പാക്കാം’, നിക്ഷേപം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ചെല്ലാം വിശദീകരിക്കും.
Source link