രാജ്യാന്തര ബിസിനസ് ഹബ്ബായി ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റി

കൊച്ചി∙ ഭൂമി ഏറ്റെടുക്കൽ പോലും പൂർത്തിയാകാതെ കേരളത്തിലെ നിർദ്ദിഷ്ട ഗിഫ്റ്റ് സിറ്റി പദ്ധതി കിതയ്ക്കുമ്പോൾ രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ അടിമുടി മാറ്റിമറിക്കാൻ ഉതകുന്ന രാജ്യാന്തര ബിസിനസ് ഹബ്ബായി മാറുകയാണ് ഗുജറാത്ത് ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റി (ഗുജറാത്ത് ഇന്റർനാഷനൽ ഫിനാൻസ് സിറ്റി). ഗിഫ്റ്റ് സിറ്റിയുടെ തന്ത്രപ്രധാനമായ പദവി വഹിക്കുന്നതാകട്ടെ കേരളത്തിൽ പഠിച്ചുവളർന്ന തമിഴ്നാട്ടുകാരനായ കെ.രാജാരാമൻ. ഗിഫ്റ്റ് സിറ്റിയുടെ വാണിജ്യനയങ്ങളിൽ മുഖ്യ നിലപാടെടുക്കുന്ന ഇന്റർനാഷനൽ ഫിനാൻസ് സർവീസസ് സെന്ററിന്റെ (ഐഎഫ്എസ്‌സി) ചെയർമാനാണ് രാജാരാമൻ. ദുബായിക്കും സിംഗപ്പൂരിനും പകരമായി ഇന്ത്യ ഉയർത്തിക്കൊണ്ടുവരുന്ന രാജ്യാന്തര ബിസിനസ് ഹബ് ആണ് ഗിഫ്റ്റ് സിറ്റി. വിദേശ നിക്ഷേപകർക്ക് ഇന്ത്യയിൽ ബിസിനസിന് അനുയോജ്യമായ സാഹചര്യം ഒരുക്കി നൽകുകയാണ് ലക്ഷ്യം.
Source link