Stock Market Closing Analysis ട്രംപാഘാതം! സെൻസെക്സ് 1,235 പോയിന്റ് ഇടിഞ്ഞു; നഷ്ടം 7.52 ലക്ഷം കോടി, സൊമാറ്റോയുടെ വീഴ്ചയിൽ തെന്നി സ്വിഗ്ഗിയും

യുഎസ് പ്രസിഡന്റ് ആയി ഡോണൾഡ് ട്രംപ് (Donald Trump) സ്ഥാനമേറ്റശേഷമുള്ള ആദ്യ വ്യാപാരദിനത്തിൽ കണ്ണീരണിഞ്ഞ് ഇന്ത്യൻ ഓഹരി വിപണി. സെൻസെക്സും (Sensex) നിഫ്റ്റിയും (Nifty) 7-മാസത്തെ താഴ്ചയിലേക്ക് നിലംപൊത്തി. കോർപ്പറേറ്റ് കമ്പനികളുടെ മോശം ഡിസംബർ പാദ പ്രവർത്തനഫലങ്ങളും വിദേശ നിക്ഷേപകരുടെ കൂട്ടപ്പിന്മാറ്റവും കൂടിയായതോടെ ഓഹരികളിൽ വിൽപനസമ്മർദം കനത്തു. സെൻസെക്സ് ഇന്നൊരുവേള 1,431 പോയിന്റാണ് ഇടിഞ്ഞത്. വ്യാപാരം അവസാനിപ്പിച്ചത് 1,234.08 പോയിന്റ് (-1.60%) നഷ്ടവുമായി 75,838.36ൽ.സെൻസെക്സും നിഫ്റ്റിയും ഇന്ന് നേരിയ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. വൈകാതെ നഷ്ടത്തിലേക്ക് വീഴുകയും നഷ്ടം കൂട്ടുകയുമായിരുന്നു. 23,421ൽ തുടങ്ങിയ നിഫ്റ്റി 23,426 വരെ ഉയർന്നശേഷം 22,976വരെ താഴ്ന്നു. വ്യാപാരാന്ത്യത്തിലുള്ളത് 320.10 പോയിന്റ് (-1.10%) നഷ്ടവുമായി 23,024ൽ. 23,000ന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചു എന്നതു മാത്രമൊരു ആശ്വാസം.നിഫ്റ്റി50ൽ (nifty50) 9 കമ്പനികളേ പച്ചതൊട്ടുള്ളൂ. 41 ഓഹരികൾ ഇടിഞ്ഞു; ഒന്നിന്റെ വില മാറിയില്ല. ബിഎസ്ഇയിൽ (bse) 4,088 ഓഹരികൾ വ്യാപാരം ചെയ്തതിൽ 1,187 എണ്ണം നേട്ടത്തിലും 2,788 എണ്ണം നഷ്ടത്തിലുമായി. 113 ഓഹരികളുടെ വിലയിൽ മാറ്റമുണ്ടായില്ല. നിക്ഷേപക സമ്പത്തിൽ (investors wealth) നിന്ന് ഇന്ന് ഒറ്റദിവസം കൊഴിഞ്ഞത് 7.52 ലക്ഷം കോടി രൂപ. 431.59 ലക്ഷം കോടി രൂപയിൽ നിന്ന് 424.07 ലക്ഷം കോടി രൂപയായാണ് ബിഎസ്ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യം കുറഞ്ഞത്.വിശാല വിപണിയിൽ കൂട്ടത്തകർച്ച
Source link