INDIA

റോട്ടറി ക്ലബ് ഓഫ് കൊയിലോണ്‍, മനോരമ സമ്പാദ്യം, ജിയോജിത് എന്നിവ ചേർന്നു സൗജന്യ ഓഹരി– മ്യൂച്വൽ ഫണ്ട് സെമിനാർ നാളെ


കൊല്ലം: റോട്ടറി ക്ലബ് ഓഫ് കൊയിലോണ്‍, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്, മനോരമ സമ്പാദ്യം എന്നിവ ചേർന്നു ഓഹരി–മ്യൂച്വൽ ‍ഫണ്ട് ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നു. ജനുവരി 18ന് രാവിലെ 9.30 മുതൽ റോട്ടറി ക്ലബ്ബ് ഹാളിലാണ് സെമിനാർ. നിയുക്ത റോട്ടറി ഗവർണർ കൃഷ്ണൻ ജി നായർ പരിപാടി ഉദ്ഘാടനം ചെയ്യും.  ജിയോജിത് ഫിനാൻഷ്യൽ സർവീസ് ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ: വി.കെ.വിജയകുമാർ മുഖ്യപ്രഭാഷണം നടത്തും. ജിയോജിത് തിരുവനന്തപുരം റീജിയണല്‍ മാനേജർ സുധീർ കുമാർ അധ്യക്ഷത വഹിക്കും.  ഓഹരിയിലൂടെ എങ്ങനെ മികച്ച വരുമാനം ഉറപ്പാക്കാം,  ഇവയിൽ നിക്ഷേപം  നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ചെല്ലാം വിശദീകരിക്കും. ജിയോജിത് തിരുവനന്തപുരം റീജനൽ   മാനേജർ സുധീർകുമാർ സംശയങ്ങൾക്കു മറുപടി നൽകും.  റോട്ടറി അസിസ്റ്റന്റ് ഗവർണർ ജ്യോതി വി, റോട്ടറി ക്ലബ് ഓഫ് കൊയിലോൺ സെക്രട്ടറി സക്കറിയ സാമുവൽ,  മുൻ റോട്ടറി ഗവർണർ ശിരീഷ് കേശവൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.                          റജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: ജിയോജിത് മാനേജർമാരായ രാജീവ് കുമാർ (9995800071), ബിനലാ ബോബി (9995800060) എന്നിവരെ ബന്ധപ്പെടുക.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button