ചാംപ്യൻസ് ട്രോഫി ഫൈനൽ തോറ്റാല്‍ രോഹിത് ആ പ്രഖ്യാപനം നടത്തും; ജയിച്ചാലും നിർണായക മാറ്റം വരും!

ദുബായ്∙ ചാംപ്യൻസ് ട്രോഫി വിജയിക്കാൻ സാധിച്ചില്ലെങ്കിൽ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ വിരമിക്കുമെന്നു റിപ്പോർട്ടുകൾ. ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യ ന്യൂസീലൻഡിനോടു തോറ്റാൽ രോഹിത് കരിയർ അവസാനിപ്പിക്കാൻ സാധ്യതയുണ്ടെന്ന നിർണായക സൂചന ലഭിച്ചതായാണ് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തത്. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 മുതല്‍ ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് ചാംപ്യൻസ് ട്രോഫി ഫൈനല്‍.വിരമിക്കാനുള്ള തീരുമാനമുണ്ടായാൽ രോഹിത് ശർമ അതു സ്വന്തമായി എടുക്കുന്നതാകും. ഇന്ത്യൻ ക്യാപ്റ്റനുമേൽ ടീം മാനേജ്മെന്റിൽനിന്ന് യാതൊരു സമ്മർദവും ഇക്കാര്യത്തിൽ ഉയര്‍ന്നിട്ടില്ല. ഇനി ഇന്ത്യ ചാംപ്യൻസ് ട്രോഫി വിജയിച്ചാൽ രോഹിത് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് പുതിയ ആൾക്കായി വഴിയൊരുക്കാനും സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ ഹാർദിക് പാണ്ഡ്യയോ, ശുഭ്മൻ ഗില്ലോ ഏകദിനത്തിൽ ഇന്ത്യയുടെ ക്യാപ്റ്റനാകും. രോഹിത് ഏതാനും വർഷങ്ങൾകൂടി താരമായി മാത്രം ഏകദിന ടീമിൽ കളിക്കുകയും ചെയ്യും.
Source link