INDIA

ഐടിസി ഹോട്ടൽസിന്റെ ‘ഡമ്മി ലിസ്റ്റിങ്’ തിങ്കളാഴ്ച; ഓഹരി ‘സ്വന്തമാക്കാൻ’ അവസാന അവസരം ഇന്ന്


ഐടിസി ഹോട്ടൽസിന്റെ ഓഹരികൾ വേണോ? എങ്കിൽ‌, ഇന്നാണ് അവസാന തീയതി! കൊൽക്കത്ത ആസ്ഥാനമായ പ്രമുഖ എഫ്എംസിജി (അതിവേഗം വിറ്റഴിയുന്ന നിത്യോപയോഗ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനം) കമ്പനിയായ ഐടിസിയുടെ (ITC Limited) ഹോസ്പിറ്റാലിറ്റി ഉപകമ്പനിയായ ഐടിസി ഹോട്ടൽസിന്റെ (ITC Hotels) ഓഹരികൾ ബിഎസ്ഇയിലും എൻഎസ്ഇയിലും തിങ്കളാഴ്ച (ജനുവരി 6) ലിസ്റ്റ് ചെയ്യും. എന്നാൽ, ഇതു  ‘ഡമ്മി ലിസ്റ്റിങ്’ (dummy listing) മാത്രമായിരിക്കും. നിക്ഷേപകർക്ക് ഓഹരി വാങ്ങാനോ വിൽക്കാനോ കഴിയില്ല. യഥാർഥ ലിസ്റ്റിങ്ങിന് ശേഷമേ ഓഹരിയിൽ വ്യാപാരം സാധ്യമാകൂ.ഐടിസി ഹോട്ടൽസിനെ സ്വതന്ത്ര ബ്രാൻഡാക്കാനുള്ള ഐടിസിയുടെ തീരുമാനത്തിന് കഴിഞ്ഞ ജൂലൈയിൽ ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ അനുമതി ലഭിച്ചിരുന്നു. ജനുവരി ഒന്നിന് വിഭജനം പ്രാബല്യത്തിൽ വന്നു. 36 ലക്ഷത്തോളം വരുന്ന ഓഹരി ഉടമകളുടെ കൈവശമുള്ള ഓഹരികൾക്ക് മെച്ചപ്പെട്ട മൂല്യം ഉറപ്പാക്കാൻ കൂടിയാണ് ഈ ‘വേർപെടുത്തൽ’ (demerger). ഐടിസി ഹോട്ടൽസിന്റെ ഓഹരികളുടെ തനത് വില (ഫെയർ വാല്യു) നിർണയിക്കുന്നതിന്റെ ഭാഗമായാണ് തിങ്കളാഴ്ച ഡമ്മി ട്രേഡിങ്. അടുത്തിടെ റിലയൻസ് ഇൻഡസ്ട്രീസിൽ‌ നിന്ന് വേർപെടുത്തിയ ജിയോ ഫിനാൻഷ്യലിനും ഫെയർ വാല്യു കണ്ടെത്താൻ ഇത്തരത്തിൽ ട്രേഡിങ് നടത്തിയിരുന്നു.തിങ്കളാഴ്ച സ്പെഷൽ-ട്രേഡിങ് സെഷനിലായിരിക്കും ഫെയർവാല്യു നിർണയം. തുടർന്ന്, ലിസ്റ്റിങ് ദിനംവരെ എൻഎസ്ഇയിലും ബിഎസ്ഇയിലും ഓഹരികൾക്ക് ഒറ്റവില നിലനിർത്തും. നിഫ്റ്റി50ൽ 51–ാമത്തെയും സെൻസെക്സിൽ 31-ാമത്തെയും ഓഹരിയായാകും ഐടിസി ഹോട്ടൽസിന്റെ തിങ്കളാഴ്ചത്തെ ഡമ്മി ലിസ്റ്റിങ്.കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button