EXPLAINER എംഡിഎംഎ കഴിച്ചാൽ മരിക്കുമോ? ഹൃദയമിടിപ്പ് കൂടും, ശ്വാസം മുട്ടും! ലഹരി ജീവനെടുക്കുന്നത് ഇങ്ങനെ; വിദഗ്ധർ പറയുന്നു

കോട്ടയം∙ മാരക ലഹരിമരുന്നായ എംഡിഎംഎ കഴിച്ചാൽ മരണം സംഭവിക്കുമോ? ലഹരിക്കായി കഴിക്കുന്ന മറ്റു ലഹരി പദാർഥങ്ങളും ജീവൻ എടുക്കുമോ? പൊലീസിനെ കണ്ട് ലഹരിപ്പൊതി വിഴുങ്ങിയ മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദ് ഇന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ച് മരിച്ചിരുന്നു. ഇതോടെയാണ് ഇങ്ങനെ സംശയം ഉയർന്നത്. ഷാനിദ് എംഡിഎംഎയാണ് വിഴുങ്ങിയത്. സിടി സ്കാൻ, എൻഡോസ്കോപ്പി പരിശോധനകളിലൂടെ ഷാനിദിന്റെ വയറിനുള്ളിൽ 2 ചെറിയ പ്ലാസ്റ്റിക് പൊതികൾ ഉണ്ടെന്നു സ്ഥിരീകരിച്ചിരുന്നു. ഈ പൊതികളിൽ വെളുത്ത തരിപോലെയുള്ള വസ്തുവിന്റെ സാന്നിധ്യവും തിരിച്ചറിഞ്ഞു. ഇതിനുപിന്നാലെയാണ് ആരോഗ്യനില വഷളായി വെന്റിലേറ്ററിൽ കഴിയവേ ഷാനിദ് മരിച്ചത്. എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കളുടെ ഡോസ് അമിതമായാൽ മരണം സംഭവിക്കുമെന്ന് കോട്ടയം ജില്ലാ ആശുപത്രിയിലെ ഫിസിഷ്യൻ ഡോ.പി.വിനോദ് കുമാർ പറഞ്ഞു. ‘‘എംഡിഎംഎ കഴിക്കുമ്പോൾ ഹൃദയമിടിപ്പ് ഉയരും, ശ്വസനത്തെ ബാധിക്കും. ഇതു ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കും. ഡോസ് അധികമായാൽ മരണത്തിൽ എത്തും. എല്ലാ ലഹരി വസ്തുക്കളുടെയും ശരീരത്തിലെ പ്രവർത്തന രീതി ഇങ്ങനെയാണ്. രാസ വസ്തുവായ എംഡിഎംഎയുടെ പ്രവർത്തനം തീവ്രവും വേഗത്തിലുമാണ്. കഞ്ചാവ് പോലുള്ളവ കുറച്ചു കൂടി വൈകി ആയിരിക്കും.’’ – ഡോ. വിനോദ് പറഞ്ഞു.
Source link