KERALA
ഐസിസി ടൂര്‍ണമെന്റുകളില്‍ നാലാം ഫൈനല്‍; അപൂര്‍വ റെക്കോഡിനുടമയായി ക്യാപ്റ്റന്‍ രോഹിത്ത്

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ടീം ഇന്ത്യയെ ഫൈനലിലെത്തിച്ചതിനു പിന്നാലെ അപൂര്‍വ റെക്കോഡ് സ്വന്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ചരിത്രത്തില്‍ സ്വന്തം ടീമിനെ ഐസിസിയുടെ എല്ലാ ടൂര്‍ണമെന്റുകളുടെയും ഫൈനലില്‍ എത്തിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന നേട്ടമാണ് രോഹിത്തിന് സ്വന്തമായത്.രോഹിത്തിനു കീഴില്‍ ഇന്ത്യ 2023 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെയും 2023 ഏകദിന ലോകകപ്പിന്റെയും 2024 ടി20 ലോകകപ്പിന്റെയും ഫൈനല്‍ കളിച്ചിരുന്നു. ഇപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയതോടെയാണ് രോഹിത് അപൂര്‍വ റെക്കോഡിന് ഉടമയായത്. ടി20 ലോകകപ്പില്‍ കിരീടം ചൂടിയപ്പോള്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഏകദിന ലോകകപ്പ് ഫൈനലിലും തോല്‍ക്കാനായിരുന്നു വിധി.
Source link