INDIA

റെക്കോർഡുകളുടെ കൊടിയേറ്റവും കൊടിയിറക്കവുമെല്ലാം കഴിഞ്ഞു, ഓഹരി വിപണിയിൽ നേട്ടത്തോടെ സ്വാഗതം 2025


ഇന്ത്യന്‍ ഓഹരിവിപണിയെ സംബന്ധിച്ച് റെക്കോർഡുകളുടെ കൊടിയേറ്റവും ഇടിവുകളുടെ കൊടിയിറക്കവുമെല്ലാം കണ്ട വർഷമാണ് കടന്നു പോവുന്നത്. സൂചികകളായ സെന്‍സെക്സും നിഫ്ടിയും പുതിയ റെക്കോർഡിട്ടു. പിന്നാലെ ശക്തമായ ഇടിവും വന്നു. വിവിധ കമ്പനികളുടെ രണ്ടാം പാദ ഫലങ്ങള്‍ വിപണിക്ക് അത്ര പിടിച്ചില്ല. കൂടെ പുറത്തു വന്ന ജിഡിപിയും മികച്ചതായില്ല. അതേ സമയത്ത് തന്നെ ചൈനയില്‍ ഓഹരികളുടെ ആദായ വില്‍പ്പന. വിദേശധനസ്ഥാപനങ്ങള്‍ നമ്മുടെ ഓഹരികള്‍ കുറച്ചൊക്കെ കൈയൊഴിഞ്ഞ് ചൈനയിലേക്ക് പോയി. ഇതൊക്കെ താല്‍ക്കാലികമാണെന്നും ഇന്ത്യയുടെ വളർച്ചയോട് മുട്ടിനില്‍ക്കാന്‍  തല്‍ക്കാലം അധികം രാജ്യങ്ങള്‍ക്ക് കഴിയില്ലെന്നതും ദീർഘകാലാടിസ്ഥാനത്തില്‍ ഇനിയും ഇന്ത്യന്‍ വിപണി പുതിയ ദൂരങ്ങള്‍ കീഴടക്കുമെന്നതുമറിയാവുന്നവർ മിണ്ടാതെയിരുന്നു. ഇപ്പോഴും നിക്ഷേപിച്ച് ക്ഷമയോടെയിരിക്കുന്നു. ചരിത്രമെഴുതി ഐപിഒഎന്‍.എസ്.ഇയില്‍ 21 കോടി ഇടപാടുകാർ ആയി കഴിഞ്ഞു. മഹാരാഷ്ട തന്നെയാണ് മുന്നില്‍. 3.7 കോടി ആളുകള്‍ക്ക് വിപണിയില്‍ അക്കൗണ്ടുണ്ട്. ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ചത് ഉത്തർപ്രദേശാണ്. 2.28 കോടി. ഇത് ആ സംസ്ഥാനത്തിന്‍റെ പൊതുവെയുള്ള വളർച്ചയെ കൂടി അടയാളപ്പെടുത്തുന്നു. രാജസ്ഥാനും ഗുജറാത്തും ബംഗാളുമൊക്കെ തരക്കേടില്ലാത്ത പ്രകടനം നടത്തുന്നുണ്ട്. കേരളം 40 ലക്ഷത്തിന്‍റെ പരിസരത്താണ്. 


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button