WORLD
മുഹമദ് ഷെമീർ എംഡിഎംഎ വിറ്റിരുന്നത് പ്രൊഫഷനൽ കോളജ് വിദ്യാർഥികൾക്ക്; ബെംഗളൂരു–കൊച്ചി ബന്ധം പരിശോധിച്ച് പൊലീസ്

പത്തനംതിട്ട∙ തിരുവല്ലയിൽ അറസ്റ്റിലായ ലഹരിമരുന്നു മാഫിയ തലവൻ മുഹമ്മദ് ഷെമീറിന്റെ (39) ഉപഭോക്താക്കളിൽ തിരുവല്ലയിലെ പ്രഫഷനൽ കോളജ് വിദ്യാർഥികളും. പൊലീസിന്റെ ചോദ്യം ചെയ്യലിലാണു ഷെമീർ ഇതു വെളിപ്പെടുത്തിയത്. ആറു മാസമായി ജില്ലാ ഡാൻസാഫ് ടീമിന്റെയും തിരുവല്ല പൊലീസിന്റെയും നിരീക്ഷണത്തിലായിരുന്നു പ്രതി. തെളിവുകളുടെ സഹായത്തോടെ പിടികൂടാനാണ് പൊലീസ് ഇത്രയും കാലം വലവിരിച്ചു കാത്തിരുന്നതെന്നും വിവരമുണ്ട്.തിരുവല്ലയിലെ പ്രഫഷനൽ കോളജുകളിലെ വിദ്യാർഥികളെ കേന്ദ്രീകരിച്ചായിരുന്നു മുഹമ്മദ് ഷെമീറിന്റെ ലഹരിമരുന്നു വിൽപന. ഇതിനായി പ്രതി കൊച്ചി, ബെംഗളൂരു എന്നിവിടങ്ങളിലേക്കു യാത്രകൾ നടത്തിയിരുന്നതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ഇയാൾ എങ്ങനെയാണ് എംഡിഎംഎ തിരുവല്ലയിലേക്ക് എത്തിച്ചിരുന്നതെന്നു വ്യക്തമല്ല.
Source link