KERALA

വീട്ടിൽ അതിക്രമിച്ച് കടന്ന് ഉറങ്ങിക്കിടന്ന സ്ത്രീയോട് ലൈംഗികാതിക്രമം; സിംഗപ്പുരിൽ ഇന്ത്യക്കാരന് തടവ്


സിംഗപ്പുര്‍: അയല്‍വാസിയുടെ വീടിനുള്ളില്‍ അതിക്രമിച്ചുകടന്ന് സ്ത്രീയുടെ നേർക്ക് ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ഇന്ത്യക്കാരന് സിംഗപ്പുരില്‍ ഏഴുമാസം തടവുശിക്ഷ. ഏറക്കോടന്‍ അബിന്‍രാജ് (26) എന്നയാളാണ് ശിക്ഷിക്കപ്പെട്ടത്. 2024 സെപ്റ്റംബര്‍ 22-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സംഭവദിവസം ഭര്‍ത്താവിനൊപ്പം മാസ്റ്റര്‍ ബെഡ്‌റൂമില്‍ കിടന്നുറങ്ങുകയായിരുന്നു 36-കാരി. ഇവരുടെ മകള്‍ തൊട്ടടുത്ത മുറിയിലും ഉറങ്ങുന്നുണ്ടായിരുന്നു. പുലര്‍ച്ചെ 4.50-ഓടെ അബിന്‍രാജ്, ബാല്‍ക്കണിയിലൂടെ സ്ത്രീ ഉറങ്ങിക്കിടന്ന മുറിയില്‍ കടന്നു. അവര്‍ ഉറക്കത്തിലാണെന്ന് മനസ്സിലാക്കിയതോടെ ഉള്‍വസ്ത്രത്തില്‍ സ്പര്‍ശിക്കാനും ശ്രമിച്ചു. ആരോ സ്പര്‍ശിക്കുന്നതായി അനുഭവപ്പെട്ട സ്ത്രീ ഉണരുകയായിരുന്നെന്ന് ചാനല്‍ ന്യൂസ് ഏഷ്യ റിപ്പോര്‍ട്ട് ചെയ്തു.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button