രാപകൽ പ്രവർത്തിക്കാൻ കൂടുതൽ യുഎസ് സ്റ്റോക്ക് എക്സ്ചേഞ്ചുകൾ; ഇന്ത്യയും ഇതേ പാതയിലേക്കോ?

രാപകൽ വ്യത്യാസമില്ലാതെ 24 മണിക്കൂറും പ്രവർത്തിക്കാൻ സന്നദ്ധത അറിയിച്ച് യുഎസിലെ പ്രമുഖ ഓഹരി വിപണിയായ നാസ്ഡാക്കും (Nasdaq). നിലവിൽ ഓഫീസ് സമയം (രാവിലെ 9.30 മുതൽ വൈകിട്ടു 4 വരെ) അടിസ്ഥാനമാക്കിയാണ് നാസ്ഡാക്കിന്റെയും പ്രവർത്തനം. ശനിയും ഞായറും അവധി. തിങ്കൾ മുതൽ വെള്ളിവരെ 24 മണിക്കൂറും പ്രവർത്തിക്കാനുള്ള താൽപര്യമാണ് നാസ്ഡാക് വ്യക്തമാക്കിയത്.യുഎസ് ഓഹരികൾക്ക് ആഗോളതലത്തിൽ സ്വീകാര്യത വർധിക്കുന്ന പശ്ചാത്തലത്തിലാണ് നീക്കം. യുഎസിലും മറ്റ് രാജ്യങ്ങളിലും വിവിധ സമയ മേഖലകളിലുള്ളവർക്ക് യുഎസ് ഓഹരി വിപണികളിൽ പ്രയാസമില്ലാതെ നിക്ഷേപിക്കാൻ സൗകര്യമൊരുക്കുകയും ലക്ഷ്യമാണ്. നാസ്ഡാക്കും ഉടൻ അപേക്ഷ നൽകുമെന്നാണ് അറിയുന്നത്. 2026ന്റെ മധ്യത്തോടെയാകും പ്രവർത്തനസമയം പുനഃക്രമീകരിക്കുക. നിലവിൽ, ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചുകൾ ആഴ്ചയിൽ 7 ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. ഇതേ മാതൃക സ്വീകരിക്കുന്നതു സംബന്ധിച്ച് നിക്ഷേപകർക്കിടയിൽ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് സർവേ നടത്തിയിരുന്നു. ഇതിനു പക്ഷേ, സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.
Source link