WORLD

അംപയറോട് തർക്കിച്ചു, എതിർ ടീമിലെ ബാറ്ററോടു തട്ടിക്കയറി; ഹർമൻപ്രീത് കൗറിനെതിരെ നടപടി– വിഡിയോ


ലക്നൗ∙ വനിതാ പ്രീമിയർ ലീഗ് മത്സരത്തിനിടെ അംപയറോടു തർക്കിച്ചതിനു മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് പിഴശിക്ഷ. ലക്നൗ ഏകന സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം നടന്ന യുപി വാരിയേഴ്സിനെതിരായ മത്സരത്തിലായിരുന്നു അംപയറുടെ തീരുമാനത്തിനെതിരെ ഹർമന്‍പ്രീത് രംഗത്തെത്തിയത്. യുപി ഇന്നിങ്സിലെ 19–ാം ഓവറിലായിരുന്നു സംഭവം. സ്ലോ ഓവർ റേറ്റിന്റെ പേരിൽ അവസാന ഓവറിൽ അംപയർ അജിതേഷ് അർഗൽ മുംബൈയ്ക്ക് ഫീൽഡിങ് നിയന്ത്രണം ഏർപെടുത്തിയതാണ് ഹർമന്റെ രോഷത്തിനു കാരണം.അംപയർ തീരുമാനം അറിയിച്ചതോടെ ഹർമൻപ്രീത് കൗർ പ്രതിഷേധിച്ച് രംഗത്തെത്തുകയായിരുന്നു. പന്തെറിയുകയായിരുന്ന മുംബൈ താരം അമേലിയ ഖേറും ഹർമനൊപ്പം ചേര്‍ന്നു. അംപയറോട് ഇരുവരും തർക്കിക്കുന്നതിനിടെ യുപി ബാറ്റർ സോഫി എക്‌ലെസ്റ്റോണും വിഷയത്തിൽ ഇടപെട്ടു. ഇതോടെ സോഫിയോട് രൂക്ഷമായ ഭാഷയിലാണ് ഹർമന്‍പ്രീത് തട്ടിക്കയറിയത്. ചർച്ചയില്‍ ഇടപെടേണ്ടെന്നായിരുന്നു സോഫിയോട് ഹർമൻ പറഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button