WORLD
കേരളതീരത്ത് തിമിംഗല സ്രാവുകൾ അടിയുന്നതെങ്ങനെ? സൂക്ഷിച്ചില്ലെങ്കിൽ ലക്ഷങ്ങൾ നഷ്ടം, നിയമനടപടി

കുറച്ചുദിവസങ്ങളായി കേരളത്തിന്റെ തീരങ്ങളിൽ തിമിംഗല സ്രാവുകൾ കരയ്ക്കടിയുന്ന കാഴ്ചകൾ കണ്ടുവരുന്നു. വലയിൽ കുടുങ്ങുന്നവയെയും ജീവനോടെ തീരത്തടിയുന്നവയെയും മത്സ്യത്തൊഴിലാളികൾ തിരിച്ചു കടലിൽ തന്നെ വിടുന്നുണ്ട്. കൊച്ചുവേളി, വിഴിഞ്ഞം ഭാഗത്ത് ചെറുതും വലുതുമായി നിരവധി തിമിംഗല സ്രാവുകളാണ് കമ്പവലയിൽ കുടുങ്ങുന്നത്. കേരളതീരത്ത് ഇത്രയും തിമിംഗല സ്രാവുകൾ എത്താൻ കാരണമെന്താണ്?ദേശാടനത്തിന്റെ ഭാഗമായി ഒമാൻ തീരത്തുനിന്നും എത്തുന്ന തിമിംഗലസ്രാവുകൾ മഹാരാഷ്ട്ര, ഗോവ, കേരളം, ലക്ഷദ്വീപ്, മാലദ്വീപ് തുടങ്ങിയ തീരങ്ങൾ സന്ദർശിച്ച് തിരികെ പോകും. ഇപ്പോൾ അറബിക്കടലിൽ കേരളതീരത്തിലൂടെ സഞ്ചരിക്കുന്ന സമയമാണ്. ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് ഇവ അറബിക്കടലിൽ കാണുക. തുടർന്ന് ഒമാൻ, ഗൾഫ് പ്രദേശങ്ങളിലേക്കു നീങ്ങും.
Source link