WORLD
പൊന്നിൻ കുതിപ്പ് തുടരുന്നു; കേരളത്തിൽ വില റെക്കോർഡിനരികെ, ട്രംപ് എന്തു പറയും? കാതോർത്ത് വിപണി

കേരളത്തിൽ സ്വർണവിലയിൽ ഇന്നും വർധന. ഗ്രാമിന് 10 രൂപ ഉയർന്ന് 8,050 രൂപയായി. 80 രൂപ വർധിച്ച് 64,400 രൂപയാണ് പവൻവില. കഴിഞ്ഞമാസം 25ന് രേഖപ്പെടുത്തിയ ഗ്രാമിന് 8,075 രൂപയും പവന് 64,600 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും ഉയരം. റെക്കോർഡിൽ നിന്ന് ഗ്രാം 25 രൂപയും പവൻ 200 രൂപയും മാത്രം അകലെ. ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനും (എകെജിഎസ്എംഎ) എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎയും ഇന്നു സ്വർണത്തിന് ഒരേ വിലയാണ് നിർണയിച്ചിട്ടുള്ളത്. ഡോ.ബി. ഗോവിന്ദൻ ചെയർമാനായ എകെജിഎസ്എംഎയുടെ നിർണയപ്രകാരം വെള്ളിവില ഇന്നു ഗ്രാമിന് രണ്ടുരൂപ കുറഞ്ഞത് 106 രൂപയായപ്പോൾ, എസ്. അബ്ദുൽ നാസർ വിഭാഗത്തിനു കീഴിലെ കടകളിൽ വെള്ളിവില 106 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു.
Source link