KERALA
ഞാന്‍ സ്റ്റാർലിങ്ക് ഓഫ് ചെയ്താൽ യുക്രൈൻ തീർന്നു!; സെലൻസ്കിയ്ക്ക് മുന്നറിയിപ്പുമായി മസ്ക്

വാഷിങ്ടണ്‍: യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയ്ക്ക് മുന്നറിയിപ്പുമായി ശതകോടീശ്വര വ്യവസായിയായ ഇലോണ്‍ മസ്‌ക്. സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സംവിധാനം താന്‍ ഓഫ് ചെയ്താല്‍ യുക്രൈന്റെ മുഴുവന്‍ പ്രതിരോധ നിരയും തകര്‍ന്നടിയുമെന്ന് ഇലോണ്‍ മസ്‌ക് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. ‘യുക്രൈനെതിരായ പോരാട്ടത്തില്‍ താന്‍ അക്ഷരാര്‍ത്ഥത്തില്‍ പുതിനെ വെല്ലുവിളിച്ചു. യുക്രൈന്‍ സൈന്യത്തിന്റെ നട്ടെല്ലാണ് എന്റെ സ്റ്റാര്‍ലിങ്ക് സംവിധാനം. ഞാനത് നിര്‍ത്തിവെച്ചാല്‍ അവരുടെ മുഴുവന്‍ പ്രതിരോധ നിരയും തകര്‍ന്നടിയും.’ മസ്‌ക് പറഞ്ഞു.
Source link