WORLD
ട്രംപിന്റെ പ്രസ്താവനകൾ അസ്ഥിരം, അപക്വം; പേടിക്കാതെ വിപണി; വിലത്തകർച്ചയ്ക്ക് അവസാനം? നിർണായകം ഈ ദിനങ്ങൾ

മിഥ്യയോ യാഥാർഥ്യമോ? വിലത്തകർച്ചയുടെ അതിദീർഘ കാലയളവിന് അവസാനമായിരിക്കുന്നു എന്നു തോന്നിപ്പിക്കുന്ന വിധം വിപണിയിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രകടമായ പ്രസരിപ്പ് ഓഹരി നിക്ഷേപകരെ ഈ സന്ദേഹത്തിലേക്കാണ് എത്തിച്ചിരിക്കുന്നത്. ദുരന്തകഥയിലെ ആശ്വാസരംഗം പോലെ മാത്രമോ ഇതെന്നു സംശയിക്കുന്നതിൽ ന്യായമില്ലാതില്ല. എന്നാൽ അഞ്ചു മാസത്തിലേറെയായി അനുഭവപ്പെടുന്ന ഇടിവിന് എവിടെയെങ്കിലും അവസാനമുണ്ടാകണമല്ലോ. അവസാനത്തിന്റെ ആരംഭമാകാം ഇതെന്നു കരുതാനാണു ന്യായങ്ങൾ ഏറെ.
പ്രതീക്ഷയ്ക്കു പിന്തുണയേകുന്ന കാരണങ്ങളിൽ ഏറ്റവും പ്രധാനം വിപണി ‘ഓവർസോൾഡ്’എന്ന അവസ്ഥയിലായിരിക്കുന്നു എന്നു സൂചിപ്പിക്കുന്ന കണക്കുകളാണ്. അവസാനമില്ലെന്നു തോന്നിപ്പിക്കുന്ന തരത്തിൽ വിൽപന സമ്മർദം തുടർന്നതാണ്
Source link