KERALA
സാമന്തയുടെ പ്രൊഡക്ഷന്ഹൗസിൽ നിന്ന് ആദ്യചിത്രം, ലിംഗഭേദമില്ലാതെ തുല്യപ്രതിഫലം; അറിയിച്ച് സംവിധായിക

ഗൗതം മേനോന്റെ ‘യേ മായ ചേസാവേ’ എന്ന ചിത്രത്തിലൂടെ 2010-ൽ അഭിനയരംഗത്തെത്തിയ സാമന്ത ഫെബ്രുവരിയിലാണ് കരിയറിലെ തന്റെ 15-ാം വര്‍ഷം പൂര്‍ത്തീകരിച്ചത്. 2010-ല്‍ അഭിനേതാവായി കരിയർ ആരംഭിച്ച സാമന്ത പിന്നീട് നിര്‍മാതാവ്, സംരംഭക, പോഡ്കാസ്റ്റ് ഹോസ്റ്റ്, ഫിറ്റ്നസ് താരം എന്നീ നിലകളിലും ശ്രദ്ധ നേടി. തൊഴിലിടത്തില്‍ ലിംഗഭേദമില്ലാതെ തുല്യവേതനം എന്ന ആശയം സിനിമാ മേഖലയിലും ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുന്ന കാലത്ത് സാമന്തയുടെ പ്രൊഡക്ഷന്‍ ഹൗസിൽ നിന്നിറങ്ങുന്ന ആദ്യ ചിത്രത്തില്‍ ലിംഗഭേദമന്യേ തുല്യവേതനം ഉറപ്പാക്കുമെന്ന് താരം പറഞ്ഞതായി അറിയിച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായിക.
Source link