WORLD
കുറിപ്പടിയില്ലാതെ ഉറക്കഗുളിക നല്‍കിയില്ല; നെയ്യാറ്റിൻകരയിൽ മെഡിക്കൽ ഷോപ്പ് അടിച്ചു തകർത്ത് യുവാക്കൾ– വിഡിയോ

തിരുവനന്തപുരം ∙ കുറിപ്പടിയില്ലാതെ ഗുളിക നല്‍കില്ലെന്ന് മെഡിക്കല്‍ ഷോപ്പ് ജീവനക്കാരന്‍ പറഞ്ഞതിനെ തുടര്‍ന്ന് പ്രകോപിതരായ യുവാക്കള്‍ മെഡിക്കല്‍ ഷോപ്പ് അടിച്ചുതകർത്തു. നെയ്യാറ്റിന്‍കര ആശുപത്രി ജംക്‌ഷനു സമീപമുള്ള അപ്പോളോ മെഡിക്കല്‍ ഷോപ്പാണ് അടിച്ചു തകർത്തത്. ലഹരിമരുന്നിനു പകരമായി പോലും ഉപയോഗിക്കാറുള്ള ഉറക്കഗുളികയാണ് സംഘം ആവശ്യപ്പെട്ടതെന്നാണ് മെഡിക്കല്‍ ഷോപ്പ് ഉടമ നല്‍കിയ പരാതിയില്‍ പറയുന്നത്. ഇത്തരം മരുന്നുകള്‍ ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ നല്‍കരുതെന്നാണ് നിയമം.
Source link