സെമിയിലെ പിഴവ് ഫൈനലിലും ആവര്‍ത്തിച്ചു; കുല്‍ദീപിനെതിരേ പൊട്ടിത്തെറിച്ച് കോലിയും രോഹിത്തും

ദുബായ്: ഓസ്ട്രേലിയക്കെതിരായ സെമി ഫൈനല്‍ മത്സരത്തിനിടെ വരുത്തിയ പിഴവ് ഫൈനലിലും ആവര്‍ത്തിച്ച കുല്‍ദീപ് യാദവിനെതിരേ പൊട്ടിത്തെറിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും.ത്രോ കൃത്യമായി ബാക്കപ്പ് ചെയ്യാതിരുന്നതാണ് രോഹിത്തിനെയും കോലിയേയും ചൊടിപ്പിച്ചത്. ന്യൂസീലന്‍ഡ് ഇന്നിങ്സിനിടെ മൈക്കല്‍ ബ്രേസ്വെല്ലിനെ റണ്ണൗട്ടാക്കാന്‍ സാധിക്കുമായിരുന്ന അവസരം കൂടിയാണ് കുല്‍ദീപ് കളഞ്ഞുകുളിച്ചത്. ഡാരില്‍ മിച്ചലും ബ്രേസ്വെല്ലും ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ഇരുവരും ചേര്‍ന്ന് റണ്ണെടുക്കാന്‍ ശ്രമിക്കുന്നതിനിടെ നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡിലേക്ക് വിക്കറ്റ് ലക്ഷ്യമാക്കി രവീന്ദ്ര ജഡേജയെറിഞ്ഞ ത്രോ പക്ഷേ വിക്കറ്റില്‍ തട്ടിയില്ല. സമീപത്തുണ്ടായിരുന്ന കുല്‍ദീപാകട്ടെ ഈ ത്രോ ബാക്കപ്പ് ചെയ്യാതെ വിട്ടുകളയുകയായിരുന്നു. ഇതോടെ രോഹിത്തും കോലിയും കുല്‍ദീപിനെതിരേ പൊട്ടിത്തെറിക്കുകയായിരുന്നു.
Source link