KERALA

ചികിത്സയിലുള്ള ഉപരാഷ്ട്രപതിയെ സന്ദർശിച്ച് പ്രധാനമന്ത്രി മോദി; ‘എത്രയും വേ​ഗം സുഖം പ്രാപിക്കട്ടെ’


ന്യൂഡൽഹി: നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉപരാഷ്ട്രപതി ജ​ഗ്ദീപ് ധൻകറിനെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഞായറാഴ്ച രാവിലെയാണ് പ്രധാനമന്ത്രി ഡൽഹി എയിംസിലെത്തി ഉപരാഷ്ട്രപതിയെ സന്ദർശിച്ചത്. എത്രയും വേ​ഗം അദ്ദേഹം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർഥിക്കുന്നതായി സന്ദർശനത്തിന് ശേഷം മോ​ദി എക്സിൽ കുറിച്ചു. ആശുപത്രി സന്ദർശിച്ച് ഉപരാഷ്ട്രപതിയുടെ ആരോ​ഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ചു. അദ്ദേഹം വേ​ഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർഥിക്കുന്നു, പ്രധാനമന്ത്രി എക്സിൽ കുറിച്ചു.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button