WORLD

ബെംഗളൂരുവിൽ 800 രൂപ, ഒമാനിൽ 300; കൺമുന്നിലൂടെ കടത്തിയത് കിലോക്കണക്കിന് രാസലഹരി; കുറിയർ വഴിയും എംഡിഎംഎ


കൊച്ചി ∙ കേരളത്തിലേക്ക് കടത്തുന്ന ലഹരിമരുന്നുമായി ബന്ധപ്പെട്ട് പൊലീസിന്റെയും എക്സൈസിന്റെയും ‘സംശയമുന’ തീരെ ഇല്ലാത്ത സ്ഥലമായിരുന്നു ഗൾഫ് രാജ്യങ്ങൾ. ലഹരിക്കെതിരെ അന്നാട്ടിലുള്ള കർശന നിയമങ്ങൾ തന്നെയായിരുന്നു അതിനു കാരണം. എന്നാൽ കഴിഞ്ഞ ദിവസം അധികൃതരുടെ കൺമുന്നിലൂടെ ഒമാനിൽനിന്ന് കിലോക്കണക്കിന് രാസലഹരി യുവാവ് കടത്തിയതോടെ ഉദ്യോഗസ്ഥരുടെ ഈ ‘തെറ്റിധാരണ’ മാറി. മലപ്പുറം കൊണ്ടോട്ടി മുക്കോട് സ്വദേശി പി. ആഷിഖാണ് എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഒമാനിൽനിന്നു കേരളത്തിലെത്തിച്ചത്. ഒമാനിൽ നിന്ന് അടുത്തിടെ ആഷിഖിന് പാഴ്സൽ വന്നിരുന്നെന്ന വിവരത്തെ തുടർന്ന് കരിപ്പൂർ പൊലീസും ഡാന്‍സാഫ് സംഘവും നടത്തിയ തിരച്ചിലിൽ‍ കണ്ടെത്തിയത് 1.65 കിലോ എ‍ഡിഎംഎ. ഈ സമയം മട്ടാഞ്ചേരി പൊലീസിന്റെ കസ്റ്റഡിയിലായിരുന്നു ആഷിഖ്. കേരളത്തിൽ രാസലഹരി എത്തിക്കുന്ന വലിെയാരു റാക്കറ്റിന്റെ നേതാവാണ് ആഷിഖ് എന്ന് പൊലീസ് പറയുന്നു.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button