കോടീശ്വരൻ, മാന്ദ്യത്തിൽ കാനഡയുടെ രക്ഷകൻ; ‘കോമാളി’യല്ല, ട്രംപിനു പറ്റിയ എതിരാളി; ആരാണ് മാർക്ക് കാർനി?

രണ്ട് രാജ്യങ്ങളുടെ കേന്ദ്രബാങ്ക് മേധാവിയായിരുന്ന വ്യക്തിക്ക് ഒരു രാഷ്ട്രത്തിന്റെ പരമാധികാരിയാകാമോ? ഈ ചോദ്യത്തിനുള്ള ഉത്തരമാണു മാർക്ക് കാർനി. കാനഡയുടെ പുതിയ പ്രധാനമന്ത്രി. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ബാങ്ക് ഓഫ് കാനഡയുടെയും മേധാവിയായിരുന്നു 59കാരനായ കാർനി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുവയുദ്ധം പ്രഖ്യാപിച്ചിരിക്കെ, കാനഡയെ ആത്മവിശ്വാസത്തോടെ മുന്നോട്ടു കൊണ്ടുപോകുകയാണു കാർനിയുടെ സുപ്രധാന ദൗത്യം. ആരാണ് മാർക്ക് കാർനി? ബാങ്കറുടെ കണിശമായ കണക്കുകൂട്ടലുകളാൽ കാനഡയെ രക്ഷിക്കുമോ അദ്ദേഹം?
കാനഡയുടെ വടക്കുപടിഞ്ഞാറു മേഖലയിലെ ഫോർട്ട് സ്മിത്ത് എന്ന ഗ്രാമത്തിലാണു കാർനിയുടെ ജനനം. ഹൈസ്കൂൾ അധ്യാപകന്റെ മകനായ കാർനി എഡ്മണ്ടണിലാണു വളര്‍ന്നത്. പിന്നീട് അമേരിക്കയിലേക്കു പോയി. ഹാർവഡ് സർവകലാശാലയിൽ സ്കോളർഷിപ്പോടെ പഠിച്ചു. ഐസ് ഹോക്കിയായിരുന്നു മുഖ്യവിനോദം. 1995ൽ ഓക്സ്ഫഡ് സർവകലാശാലയിൽനിന്നു സാമ്പത്തിക ശാസ്ത്രത്തിൽ പിഎച്ച്ഡി. ഗോൾഡ്മാൻ സാക്സിൽ 13 വർഷം ജോലി ചെയ്തു.
2003ൽ ബാങ്ക് ഓഫ് കാനഡയിൽ ഡപ്യൂട്ടി ഗവർണറായി ചേർന്നു. പിന്നീട്
Source link