ഓഹരി വിപണിയിലെ പുതു നിക്ഷേപകരുടെ എണ്ണത്തിൽ വൻ ഇടിവ്; ഒരു വർഷത്തിനിടെ പാതിയായി

ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കുന്ന പുതുമുഖങ്ങളുടെ എണ്ണത്തിൽ വൻ കുറവ്. 2024 ഫെബ്രുവരിയിൽ പുതുതായി 43.5 ലക്ഷം പേര് ഡിമാറ്റ് അക്കൗണ്ട് (demat account) എടുത്തിരുന്നെങ്കിൽ ഈ വർഷം ഫെബ്രുവരിയിൽ പുതിയ അക്കൗണ്ടുകൾ 22.6 ലക്ഷം മാത്രം. കഴിഞ്ഞ 21 മാസത്തിനിടയിലെ ഏറ്റവും കുറവാണിത്. ഓഹരികളിൽ നിക്ഷേപം നടത്താൻ അനിവാര്യമായ ഡിജിറ്റൽ അക്കൗണ്ടാണ് ഡിമെറ്റീരിയലൈസ്ഡ് അക്കൗണ്ട് അഥവാ ഡിമാറ്റ് അക്കൗണ്ട്.കഴിഞ്ഞ ഏതാനും മാസങ്ങളായി പുതിയ ഡിമാൻഡ് അക്കൗണ്ടുകളുടെ എണ്ണം കുറയുകയാണ്. കഴിഞ്ഞ സെപ്റ്റംബറിൽ പുതുതായി 44.7 ലക്ഷം പേർ ഡിമാറ്റ് അക്കൗണ്ട് തുറന്നിരുന്നു. ഒക്ടോബറിൽ എണ്ണം 33.4 ലക്ഷമായി. ഈ വർഷം ജനുവരിയിൽ 28.3 ലക്ഷമായും കുറഞ്ഞു.ഓഹരി വിപണിയിലെ ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് (F&O) വിഭാഗത്തിലുൾപ്പെടെ, ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂറിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നതും ഏതാനും മാസങ്ങളായി ഓഹരി വിപണി നേരിടുന്ന തളർച്ചയും പുതിയ നിക്ഷേപകരെ ആകർഷിക്കുന്നതിന് തടയിട്ടുവെന്നാണ് നിരീക്ഷകരുടെ വിലയിരുത്തലുകൾ.കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
Source link