WORLD
യുകെ തീരത്ത് എണ്ണ കപ്പലും ചരക്ക് ടാങ്കറും കൂട്ടിയിടിച്ച് കത്തി; ഒട്ടേറെപ്പേർക്ക് പരുക്ക്, രക്ഷാപ്രവർത്തനം തുടരുന്നു

ലണ്ടൻ ∙ യുകെ തീരത്ത് ഉത്തര സമുദ്രത്തിൽ എണ്ണ കപ്പലും ചരക്ക് ടാങ്കറും കൂട്ടിയിടിച്ചു കത്തി. ബ്രിട്ടിഷ് തീര സംരക്ഷണ സേന രക്ഷാപ്രവർത്തനം തുടങ്ങി. കപ്പലുകളിലെ ജീവനക്കാരായ 32 പേരെ ഗ്രിംസ്ബി ഈസ്റ്റ് തുറമുഖത്ത് എത്തിച്ചു. ഇതിൽ പലരുടെയും ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. സമീപ പട്ടണങ്ങളിൽനിന്ന് ഒരു ഹെലികോപ്റ്ററും, ലൈഫ് ബോട്ടുകളും തീ അണയ്ക്കാൻ ശേഷിയുള്ള കപ്പലുകളും സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. കരയിലേക്ക് എത്തിച്ചവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആംബുലൻസുകൾ കാത്തിരിക്കുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Source link