KERALA

പാർട്ടിയെ നയിക്കുന്നത് ഏതെങ്കിലുമൊരു നേതാവല്ല-എം.വി.ഗോവിന്ദൻ


ഏതെങ്കിലുമൊരു നേതാവല്ല പാർട്ടിയെ നയിക്കുന്നതെന്നും പാർട്ടി കൂട്ടായ്മയുടെ ഭാഗമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കൊല്ലത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളന വേദിയിൽ സംസാരിക്കുകയായിരുന്നു എം.വി.ഗോവിന്ദൻ.പാർട്ടിയുടെ ചരിത്രത്തിലെ സമ്മേളനമായി ഈ സമ്മേളനം മാറുന്നു എന്ന കാര്യത്തിൽ സംശയം ഉള്ളതല്ല. പതിറ്റാണ്ടുകളായി കേരളത്തിലെ പാർട്ടിയെ ബാധിച്ചുകൊണ്ടിരുന്ന വിഭാഗീയതയുടെ പ്രശ്നങ്ങൾ പൂർണ്ണമായും അവസാനിപ്പിച്ചുകൊണ്ട് നാമാകെ മുന്നോട്ടേക്ക് പോയിരിക്കുന്നു എന്നും ഈ സമ്മേളനം പ്രഖ്യാപിക്കുകയാണ്. തെറ്റായ ചില പ്രവണതകൾ പാർട്ടിയിൽ ഉണ്ട് എന്നത് നാം കാണുകയുണ്ടായി. അതെല്ലാം അവസാനിപ്പിക്കാനാണ് ഈ റിപ്പോർട്ട് കാലത്ത് നമ്മുടെ ദൗർബല്യങ്ങളെയെല്ലാം സ്വയം വിമർശനമായി വിമർശനപരമായി എടുത്തുപറഞ്ഞ് പരിശോധിക്കുന്ന നില ഉണ്ടായിട്ടുള്ളത്. അത്തരത്തിലുള്ള എല്ലാ പ്രവണതകളെയും അവസാനിപ്പിക്കാനുള്ള കൃത്യനിശ്ചയമാണ് ഈ സമ്മേളനത്തിലൂടെ നാം പ്രഖ്യാപിക്കുന്നത്.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button