എന്നെക്കുറിച്ച് വളരെ മോശമായ കാര്യം അമ്മയെ വിളിച്ചു പറഞ്ഞു: സംവിധായകന്റെ ഭാര്യയ്ക്കു രൂക്ഷ ഭാഷയിൽ അഹാനയുടെ മറുപടി

നാൻസി റാണി സിനിമയുടെ പ്രമോഷനുമായി സഹകരിക്കാത്തതിന്റെ കാരണം വ്യക്തമാക്കി അഹാന കൃഷ്ണ. സിനിമയുടെ സംവിധായകൻ ജോസഫ് മനു ജെയിംസ് ഒരുമിച്ച് വർക്ക് ചെയ്യാൻ വളരെ ബുദ്ധിമുട്ടുള്ള വ്യക്തിയായിരുന്നുവെന്നും പലപ്പോഴും മദ്യപിച്ചായിരുന്നു സെറ്റിലെത്തിയിരുന്നതെന്നും അഹാന വെളിപ്പെടുത്തി. സിനിമയെക്കുറിച്ച് കൃത്യമായ ധാരണ ഇല്ലാത്ത യാതൊരു പ്രഫഷണലിസവും ഇല്ലാത്ത സെറ്റായിരുന്നു നാൻസി റാണിയുടേതെന്നും അഹാന പറയുന്നു. സംവിധായകന്റെ തെറ്റുകൾ മറയ്ക്കാൻ തനിക്കെതിരെ വാസ്തവരഹിതമായ വാർത്തകൾ പ്രചരിപ്പിക്കുക പതിവായിരുന്നെന്ന് അഹാന കൃഷ്ണ പങ്കുവച്ച പ്രസ്താവനയിൽ വ്യക്തമാക്കി. 2023ൽ സംവിധായകൻ അന്തരിച്ചതിനെ തുടർന്ന് ഭാര്യ നൈനയായിരുന്നു സിനിമയുടെ പ്രൊഡക്‌ഷനും റിലീസിന്റെ കാര്യങ്ങളും നോക്കിയിരുന്നത്. സിനിമ റിലീസിന് ഒരുങ്ങുന്നതിനിടയിൽ നായിക അഹാന സിനിമയുടെ പ്രമോഷനുമായി സഹകരിക്കുന്നില്ലെന്ന് പരസ്യമായി ആരോപിച്ച് നൈന രംഗത്തു വന്നതോടെയാണ് വിഷയം ചർച്ചയായത്.അഹാനയുടെ പ്രസ്താവനയുടെ പൂർണരൂപം:
Source link