INDIA
‘ട്രംപ്സെഷൻ’ അമേരിക്കയെ തകർക്കുമോ? ഓഹരി വിപണികളിൽ ഉദ്വേഗം!

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങൾ അമേരിക്കയെ പ്രതികൂലമായി ബാധിക്കുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കൻ ബിസിനസിലും ഡിമാൻഡിലും ഉണ്ടായ ഇടിവ് ഇതിന്റെ പ്രതിഫലനമായി കണക്കാക്കുന്നു.ട്രംപിന്റെ തീരുവകൾ ഓഹരി വിപണികളെ ബാധിച്ചതിനാൽ, ഈ വർഷം യുഎസ് സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് കടക്കാനുള്ള സാധ്യത വർദ്ധിച്ചുവരികയാണെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.’ട്രംപ്സെഷൻ’റേറ്റിങ് ഏജൻസികളുടെ മുന്നറിയിപ്പുകൾ ഉയർന്ന താരിഫുകളും പണപ്പെരുപ്പവും കണക്കിലെടുത്ത്, അമേരിക്കയിൽ മാന്ദ്യത്തിനുള്ള സാധ്യത 15% ൽ നിന്ന് 20% ആയി ഉയർത്തിയതായി ഗോൾഡ്മാൻ സാക്സിലെ വിശകലന വിദഗ്ധർ പറഞ്ഞു.
Source link