നവീന്‍ ബാബുവിന്റെ മരണത്തിന് കാരണം പി.പി ദിവ്യയാണെന്ന ആരോപണം തെളിഞ്ഞു-വി.ഡി സതീശൻ

കൊച്ചി: നവീന്‍ ബാബുവിന്റെ മരണത്തിന് കാരണം പി.പി ദിവ്യയാണെന്ന ആരോപണം തെളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നവീന്‍ ബാബുവിന്റെ കുടുംബവും കേരളത്തിലെ പ്രതിപക്ഷവും ആരോപിക്കുന്നതു പോലെ മരണത്തിന് ഉത്തരവാദി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യയാണെന്ന് സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ഗൂഢാലോചന നടത്തിയാണ് എ.ഡി.എമ്മിന് ആത്മഹത്യ ചെയ്യാനുള്ള സമ്മര്‍ദ്ദം ഉണ്ടാക്കിയക്കൊടുത്തതെന്നും വി.ഡി സതീശൻ വിമർശിച്ചു. ഒട്ടെറെ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കേണ്ടതുണ്ടെന്നും വി.ഡി സതീശൻ കൂട്ടിച്ചേര്‍ത്തു. റോക്കറ്റ് വേഗതയില്‍ പമ്പിന് അനുമതി കിട്ടണമെന്ന വാശി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ഉണ്ടാകാന്‍ കാരണമെന്താണ്. ദിവ്യ ജയിലില്‍ ആയപ്പോള്‍ സി.പി.എം നേതാക്കള്‍ എന്തിനാണ് അവരെ ഭയപ്പെട്ടത്? അവരെ അനുനയിപ്പിക്കാന്‍ വേണ്ടിയാണ് പ്രധാനപ്പെട്ട നേതാക്കളെ വിട്ട് അവരെ സാന്ത്വനിപ്പിക്കാന്‍ ശ്രമിച്ചത്. ദിവ്യയ്ക്ക് അറിയാവുന്ന രഹസ്യം പുറത്തു പറഞ്ഞാലും പാര്‍ട്ടി അപകടത്തിലാകും. ആരുടെ ബിനാമി പണം ഉപയോഗിച്ചാണ് പമ്പ് നിര്‍മ്മിച്ചത്? ഇതെല്ലാം അന്വേഷണത്തിന്റെ ഭാഗമാകണമെന്നും വി.ഡി സതീശൻ പറഞ്ഞു.
Source link