KERALA
'ചില ടീമുകൾ കളിച്ച് ജയിക്കും, ചിലർ ഷെഡ്യൂളിന്റെ സഹായത്തോടെയും'; ഇന്ത്യക്കെതിരേ പാക് താരം

ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനൽ ദുബായിൽ നടക്കാനിരിക്കെ ഇന്ത്യക്കെതിരേ പരിഹാസവുമായി പാക് മുൻ താരം ജുനൈദ് ഖാൻ. ഇന്ത്യയുടെ എല്ലാ മത്സരങ്ങൾക്കും ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം വേദിയാകുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് താരം പരിഹാസവുമായി രംഗത്തെത്തിയത്. ചില ടീമുകൾ കളിച്ചു ജയിക്കുമെന്നും എന്നാൽ മറ്റു ചിലർ ഷെഡ്യൂളിന്റെ അടിസ്ഥാനത്തിൽ ജയിച്ചുപോകുകയാണെന്നും ജുനൈദ് ഖാൻ ട്വീറ്റ് ചെയ്തു. ഇന്ത്യയ്ക്കൊപ്പമുള്ള മത്സരത്തിനായി മറ്റു ടീം അംഗങ്ങൾ പാകിസ്താനിൽ നിന്ന് ദുബായിലേക്കും തിരിച്ചും യാത്രചെയ്യേണ്ടി വരുന്നതിനെ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
Source link