WORLD
കൊല്ലത്തെ സംസ്ഥാന സമ്മേളനത്തിൽ ആളെക്കൂട്ടാൻ സിപിഎം അതിഥി തൊഴിലാളികളെ പങ്കെടുപ്പിച്ചോ? Fact Check

കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ ആളെക്കൂട്ടാൻ സിപിഎം അതിഥി തൊഴിലാളികളെ പങ്കെടുപ്പിച്ചു എന്ന രീതിയിൽ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സിപിഎമ്മിന്റെ കൊടിയുമായി റിപ്പോർട്ടറോട് ഹിന്ദിയിലും ഇംഗ്ലീഷിലും സംസാരിക്കുന്ന ഒഡീഷ സ്വദേശിയെ വിഡിയോയിൽ കാണാം.എന്നാൽ, പ്രചാരത്തിലുള്ള വിഡിയോ സിപിഎം സമ്മേളനത്തിൽ നിന്നുള്ളതല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 2021ൽ അഴീക്കോട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പകർത്തിയ ദൃശ്യമാണിത്.”CPM സമ്മേളനം,, ജനലക്ഷങ്ങൾ പങ്കെടുക്കുന്നു..സമ്മേളത്തിന് പ്രചാരണം നടത്തുന്ന കേരളക്കാരൊക്കെ എത്ര മനോഹരമായിട്ടാണ് ഹിന്ദിയും ബംഗാളിയും ഒഡിയയും സംസാരിക്കുന്നത്…” എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന വിഡിയോയുടെ പൂർണ രൂപം കാണാം.
Source link