യാത്രക്കാര്‍ക്കൊപ്പം ബോംബ് ധരിച്ച പെൺ ചാവേർ? ജാഫർ എക്സ്പ്രസ് തടഞ്ഞത് ‘കരിങ്കാറ്റ്’; ബിഎൽഎ ‘ജയിച്ചാൽ’ പിന്നെ പാക്കിസ്ഥാൻ തവിടുപൊടി

‘അരുത്, ഇപ്പോൾ പാക്കിസ്ഥാനിലേക്ക് യാത്ര വേണ്ട! അവിടെ തീവ്രവാദികൾ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ട്’. ഫെബ്രുവരി ഏഴിനാണ് യുഎസ് തങ്ങളുടെ പൗരന്മാർക്ക് ഈ മുന്നറിയിപ്പ് നൽകിയത്. കൃത്യം നാലു ദിവസം കഴിഞ്ഞപ്പോൾ ബലൂചിസ്ഥാൻ പ്രവിശ്യയിൽ പാസഞ്ചർ ട്രെയിനായ ജാഫർ എക്സ്പ്രസ് ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) തട്ടിയെടുത്തു. യുഎസ് നൽകിയ മുന്നറിയിപ്പ് എത്ര കൃത്യമായിരുന്നുവെന്നു തിരിച്ചറിഞ്ഞ നിമിഷം. നൂറുകണക്കിന് ആളുകളുമായി പോയ ട്രെയിൻ വിഘടനവാദികൾ തട്ടിയെടുത്ത സംഭവം ഒരുപക്ഷേ പാക്കിസ്ഥാനിൽ വലിയ ഞെട്ടലുണ്ടാക്കില്ല! ഭീകരാക്രമണം നിമിത്തം രക്തച്ചൊരിച്ചിൽ ഇല്ലാത്ത ദിവസങ്ങൾ അവിടെ കുറവാണെന്നതുതന്നെ കാരണം. ഒരാഴ്ച മുൻപ് പുറത്തിറങ്ങിയ രാജ്യാന്തര തീവ്രവാദ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്താണ് പാക്കിസ്ഥാൻ. ഒരു വര്‍ഷം കൊണ്ടു രണ്ടു റാങ്കുകൾ ‘മെച്ചപ്പെടുത്തിയാണ്’ അവർ വളർന്നത്. അതായത് ലോകത്തിലെ ഏറ്റവും അശാന്തമായ രാജ്യങ്ങളിലൊന്നിന്റെ അയൽക്കാരാണ് നമ്മള്‍.
ബലൂചിസ്ഥാനിലെ ക്വറ്റയിൽ നിന്ന് ഖൈബർ പഖ്‌തൂൺഖ്വയിലെ പെഷാവറിലേക്ക് സഞ്ചരിച്ച ജാഫർ എക്സ്പ്രസ് ബലൂച് വിഘടനവാദികൾ പിടിച്ചെടുത്തത് കൃത്യമായ ആസൂത്രണത്തോടെയാണ്. ഒൻപത് ബോഗികളിലായി ഏകദേശം 400 യാത്രക്കാരായിരുന്നു ട്രെയിനിലുണ്ടായിരുന്നത്. തുരങ്കത്തിനുള്ളിലേക്ക് ട്രെയിൻ പ്രവേശിച്ചപ്പോൾ വെടിവയ്പ് ഉണ്ടായെന്നും അതോടെ ട്രെയിൻ നിർത്തി എന്നുമാണ് ആദ്യം വന്ന റിപ്പോർട്ട്. അതേസമയം സംഭവത്തിന്റ ഉത്തരവാദിത്തം ഏറ്റെടുത്ത ബലൂച് ലിബറേഷൻ ആർമി അവകാശപ്പെട്ടത് പാളം തെറ്റിച്ച് എക്സ്പ്രസ് ട്രെയിനിന്റെ നിയന്ത്രണം പിടിച്ചെടുത്തു എന്നാണ്.
യാത്രക്കാരിൽ 180ഓളം പേരെയാണ് ബലൂച് ലിബറേഷൻ ആർമി ബന്ദികളാക്കിയത്. പാക്ക് സൈനികരും പൊലീസുകാരും ഉൾപ്പെടെയാണിത്. ഇരുപതോളം സൈനികരെ വധിച്ചതായും റിപ്പോർട്ടുകളുണ്ട്. അതേസമയം ബന്ദികളെ മോചിപ്പിക്കാൻ പാക്ക് സൈന്യം ഓപറേഷന് ശ്രമിച്ചാൽ എല്ലാവരെയും വധിക്കുമെന്ന ഭീഷണിയും ബലൂച് ലിബറേഷൻ ആർമി മുഴക്കിയിട്ടുണ്ട്. ശരീരത്തിൽ ബോംബ് ഘടിപ്പിച്ച ചാവേറുകളാണ് ബന്ദികൾക്കൊപ്പം
Source link